ബിജെപിക്ക് വോട്ട് ചെയുമ്പോൾ പാകിസ്താനില്‍ അണുബോംബ് ഇടുന്നതു പോലെ- കേശവപ്രസാദ് മൗര്യ  

206 0

മുംബൈ:  ബിജെപിക്ക് വോട്ട് ചെയ്യുന്നത് പാകിസ്താനില്‍ അണുബോംബ് വീഴുന്നതിന് തുല്യമാണെന്ന്  യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.  മഹാരാഷ്ട്രയില്‍ മീര ഭയന്ദ്രിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മൗര്യയുടെ വിവാദ പ്രസ്താവന. മിറ ബയന്തര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി നരേന്ദ്ര മെഹ്തയ്ക്ക് വോട്ട് ചോദിച്ചുകൊണ്ട് സംസാരിക്കുമ്പോളായിരുന്നു കേശവ് പ്രസാദ്വിവാദ പ്രസ്താവന നടത്തിയത്.

'ലക്ഷ്മീദേവീ കൈയിലോ, സൈക്കിളിലോ വാച്ചിലോ ഇരിക്കില്ല, മറിച്ച് താമരയിലാണ് ഇരിക്കുക. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് താമര കാരണമാണ്. താമര വികസനത്തിന്റെ ചിഹ്നമാണ്'-മൗര്യ പറഞ്ഞു. ഈ മാസം 21 നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്‌.
 

Related Post

കെ.ടി. ജലീലിനെതിരേ മുസ്ലീം യൂത്ത് ലീഗിന്‍റെ കരിങ്കൊടി പ്രതിഷേധം

Posted by - Nov 10, 2018, 12:00 pm IST 0
തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീലിനെതിരേ മുസ്ലീം യൂത്ത് ലീഗിന്‍റെ കരിങ്കൊടി പ്രതിഷേധം. മലപ്പുറം തിരൂരില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ 82-ാം വാര്‍ഷികത്തോട്…

ജാതി പറഞ്ഞ് വോട്ട് പിടിത്തം നടത്തിയ എൻ എസ്‌ എസിനെതിരെ  തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും:   കോടിയേരി ബാലകൃഷ്ണൻ   

Posted by - Oct 17, 2019, 02:21 pm IST 0
ആലപ്പുഴ: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേ ബാലകൃഷ്ണൻ വ്യക്തമാക്കി . വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ്…

'ചലോ ശബരിമല' ആഹ്വാനവുമായി ആര്‍.എസ്.എസ് രംഗത്ത്; അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് പുറപ്പെട്ടു 

Posted by - Jan 18, 2019, 12:59 pm IST 0
ശബരിമല: ശബരിമല ദര്‍ശനത്തിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കേ 'ചലോ ശബരിമല' ആഹ്വാനവുമായി ആര്‍.എസ്.എസ് രംഗത്ത്. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക്…

ശോഭാ സുരേന്ദ്രന്‍റെ പ്രചാരണത്തിനിടെ സംഘർഷം

Posted by - Apr 19, 2019, 06:40 pm IST 0
തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ സംഘര്‍ഷം ഉണ്ടായ സംഭവത്തില്‍ ബിജെപി-സിപി എം പ്രവര്‍ത്തകര്‍ അറസ്റ്റിൽ. പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ…

കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍ രാജ്ഭവനിലെത്തി ​ഗവര്‍ണറെ കണ്ടു

Posted by - May 16, 2018, 07:52 am IST 0
കര്‍ണാടക: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍ രാജ്ഭവനിലെത്തി ​ഗവര്‍ണറെ കണ്ടു. ഗവര്‍ണറെ കാണാന്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ പത്ത് എംഎല്‍എമാര്‍ രാജ്ഭവനിലെത്തിയത്. അതേസമയം ജെഡി-എസ് നേതാവ്…

Leave a comment