കൊച്ചി: ആനക്കൊമ്പ് കേസിൽ വനം വകുപ്പിനെതിരെ നടൻ മോഹൻലാൽ ഹൈക്കോടതിയിൽ. തനിക്കെതിരെ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്ന് മോഹൻലാൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേസിൽ മോഹൻലാലിനെ ഒന്നാം പ്രതിയാക്കിയാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. വനം വകുപ്പിന്റെ നടപടി തന്റെ പ്രതിച്ഛായ നശിപ്പിച്ചുവെന്നും മോഹൻലാൽ പ്രതികരിച്ചു. 2012 ല്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നുമാണ് ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. എന്നാൽ ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന് ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ടെന്നും അതിനാൽ നിയമതടസങ്ങൾ നിലനിൽക്കില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
Related Post
കോവിഡ് വ്യാപനം തടയാന്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് യോഗി ആദിത്യനാഥ്
കാസര്‍കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പതാക കൈമാറി വിജയയാത്ര ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു…
കേരളത്തിൽ ഹർത്താൽ തുടങ്ങി
തിരുവനന്തപുരം : സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന…
പോള്‍ മുത്തൂറ്റ് വധക്കേസ്: ഹൈക്കോടതി എട്ട് പ്രതികളെ വെറുതെ വിട്ടു
കൊച്ചി :പോള്‍ മുത്തൂറ്റ് വധക്കേസിലെ ഒമ്പത് പ്രതികളില്‍ എട്ടു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച…
നരേന്ദ്ര മോദി മനോരമ ന്യൂസ് കോൺക്ലേവ് 2019 നെ അഭിസംബോധന ചെയ്യുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ കൊച്ചിയിൽ മനോരമ കോൺക്ലേവിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിച്ചു. ഒരു പ്രധാന മലയാളി പത്രം സംഘടിപ്പിച്ച കോൺക്ലേവിൽ 'പുതിയ ഇന്ത്യ, പുതിയ സർക്കാർ, പുതിയ…
സിഒടി നസീറിനെ കാണാന്‍ പി ജയരാജന്‍ ആശുപത്രിയിലെത്തി
കോഴിക്കോട്: വെട്ടേറ്റ് ആശുപത്രിയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീറിനെ പി ജയരാജന്‍ സന്ദര്‍ശിച്ചു. വധശ്രമ ഗൂഢാലോചനയില്‍ പി ജയരാജന് നേരെ കോണ്‍ഗ്രസിന്റെയും ആര്‍എംപിയുടെയും ആരോപണം…