കൊച്ചി: ആനക്കൊമ്പ് കേസിൽ വനം വകുപ്പിനെതിരെ നടൻ മോഹൻലാൽ ഹൈക്കോടതിയിൽ. തനിക്കെതിരെ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്ന് മോഹൻലാൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേസിൽ മോഹൻലാലിനെ ഒന്നാം പ്രതിയാക്കിയാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. വനം വകുപ്പിന്റെ നടപടി തന്റെ പ്രതിച്ഛായ നശിപ്പിച്ചുവെന്നും മോഹൻലാൽ പ്രതികരിച്ചു. 2012 ല്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നുമാണ് ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. എന്നാൽ ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന് ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ടെന്നും അതിനാൽ നിയമതടസങ്ങൾ നിലനിൽക്കില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
