മുംബൈ : പീഡനക്കേസിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മുംബൈ കോടതി രണ്ട് വർഷത്തേക്ക് നീട്ടിവെച്ചു.
2021 ജൂൺ മാസത്തിൽ കേസ് പരിഗണിക്കാമെന്നാണ് ബോംബൈ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ബിനോയിയുടെ ഡിഎൻഎ ഫലം കിട്ടാൻ കാലതാമസം വരുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് കേസ് പരിഗണിക്കുന്നത് രണ്ട് വർഷത്തേക്ക് കോടതി നീട്ടിയത്.കേസുമായി ബന്ധപ്പെട്ട ഡിഎൻഎ പരിശോധന നടത്തിയ ലാബിൽ മറ്റ് കേസുകളുടെ പരിശോധന നടക്കാനുണ്ടെന്നും അതിനാലാണ് ബിനോയിയുടെ ഫലം വരാൻ കാലതാമസം നേരിടുന്നതെന്ന് പോലീസ് വിശദീകരണം നൽകിയിരുന്നു.