പീഡനക്കേസിൽ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മുംബൈ കോടതി രണ്ട് വർഷത്തേക്ക് നീട്ടിവെച്ചു

177 0

മുംബൈ : പീഡനക്കേസിൽ  രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മുംബൈ കോടതി രണ്ട് വർഷത്തേക്ക് നീട്ടിവെച്ചു.

2021 ജൂൺ മാസത്തിൽ കേസ് പരിഗണിക്കാമെന്നാണ് ബോംബൈ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ബിനോയിയുടെ ഡിഎൻഎ ഫലം കിട്ടാൻ കാലതാമസം വരുന്നു എന്ന്  ചൂണ്ടിക്കാണിച്ചാണ് കേസ് പരിഗണിക്കുന്നത് രണ്ട് വർഷത്തേക്ക് കോടതി നീട്ടിയത്.കേസുമായി ബന്ധപ്പെട്ട ഡിഎൻഎ പരിശോധന നടത്തിയ ലാബിൽ മറ്റ് കേസുകളുടെ പരിശോധന നടക്കാനുണ്ടെന്നും അതിനാലാണ് ബിനോയിയുടെ ഫലം വരാൻ കാലതാമസം നേരിടുന്നതെന്ന് പോലീസ് വിശദീകരണം നൽകിയിരുന്നു.

Related Post

ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ കോളേജ്  വിദ്യാർത്ഥിനി പൊലീസ് കസ്റ്റഡിയിൽ

Posted by - Sep 24, 2019, 03:42 pm IST 0
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ നിയമവിദ്യാർത്ഥിനി ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിൽ . തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന…

അമ്പൂരി കൊലപാതകം: രണ്ടാം പ്രതി അറസ്റ്റില്‍  

Posted by - Jul 27, 2019, 07:23 pm IST 0
തിരുവനന്തപുരം: അമ്പൂരിയില്‍ രാഖി എന്ന പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന കേസിലെ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍. പൂവാര്‍ പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഖി പ്രണയത്തിലായിരുന്ന സൈനികന്‍…

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡി കെ ശിവകുമാർ രണ്ടാം തവണ ഹാജരായി 

Posted by - Aug 31, 2019, 03:48 pm IST 0
ന്യൂ ഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷിക്കുന്ന ഏജൻസിക്ക് മുന്നിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ ശനിയാഴ്ച ഹാജരായി. താൻ ഒരു തെറ്റും…

ഡൽഹിയിൽ വൃദ്ധനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Posted by - Sep 3, 2019, 10:11 am IST 0
ന്യൂദൽഹി: തെക്കൻ ദില്ലിയിലെ  വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ 91 കാരനായ മുൻ സർക്കാർ ഉദ്യോഗസ്ഥനെ അബോധാവസ്ഥയിൽ റഫ്രിജറേറ്ററിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.  കൃഷ്ണ…

ദലിത് ക്രിസ്ത്യൻ കെവിൻ കൊല: 10 പേർക്ക് ഇരട്ട ജീവപര്യന്തം

Posted by - Aug 28, 2019, 04:24 pm IST 0
കോട്ടയം : 23 കാരനായ ദലിത് ക്രിസ്ത്യാനിയുടെ(കെവിൻ ) കൊലപാതകത്തിന് 10 പേർക്ക് ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു. കെവിൻ പി ജോസഫിന്റെ ഭാര്യയുടെ മാതാപിതാക്കൾ ഉൾപ്പെട്ട…

Leave a comment