എസ് എ ബോബ്‌ഡെയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിനിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ഗൊഗോയ് ശുപാര്‍ശ ചെയ്തു    

174 0

ന്യൂഡൽഹി:  സുപ്രീം കോടതി ചീഫ് ജസ്റ്റിസായി  ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് കേന്ദ്ര സർക്കാരിന് കത്ത് നൽകി. നിലവിലെ രീതി അനുസരിച്ച് പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാറുള്ളത് അധികാരമൊഴിയുന്ന ചീഫ് ജസ്റ്റിസ്ആണ്. ഇത് കേന്ദ്രം അംഗീകരിച്ചാൽ ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ നവംബർ 18 ന് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നവംബർ 17 ന് വിരമിക്കും. 2021 ഏപ്രിൽ 23 വരെയാണ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ഔദ്യോ​ഗിക കാലാവധി. 2000 ല്‍ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിതനായ ജസ്റ്റിസ്  എസ് എ ബോബ്‌ഡെ 2012 ല്‍  മധ്യപ്രദേശ് ഹൈക്കോടതി  ചീഫ് ചീഫ് ജസ്റ്റിസായി. 

Related Post

മോദിയുടെ ജന്മദിനത്തിൽ സങ്കടമോചൻ ക്ഷേത്രത്തില്‍ 1.25 കിലോഗ്രാമിന്റെ സ്വര്‍ണ കിരീടം സമർപ്പിച്ചു

Posted by - Sep 17, 2019, 12:07 pm IST 0
വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69ാം ജന്മദിനത്തില്‍ സങ്കേത് മോചനിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ അരവിന്ദ് സിങ്ങ് എന്നയാൾ  സ്വർണ  കിരീടം സമര്‍പ്പിച്ചു.  1.25 കിലോഗ്രാമിന്റെ സ്വര്‍ണ കിരീടമാണ്…

ബസും ട്രക്കും കൂട്ടിയിടിച്ച്‌ ഒന്‍പതുപേര്‍ മരിച്ചു

Posted by - Jul 4, 2018, 01:09 pm IST 0
കെനിയ: ബസും ട്രക്കും കൂട്ടിയിടിച്ച്‌ ഒന്‍പതുപേര്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കെനിയയിലെ നെയ്‌റോബിയിലാണ് അപകടം ഉണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ച ശേഷം ബസ് കത്തുകയായിരുന്നു. ഇതാണ്…

കാശ്‌മീർ വിഷയത്തിൽ ​ ഇടപെടാനാവില്ലെന്ന് വീണ്ടും യു.എൻ

Posted by - Sep 11, 2019, 08:59 pm IST 0
ന്യൂഡൽഹി: കാശ്‌മീരിന് നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ച പാകിസ്ഥാന് വീണ്ടും തിരിച്ചടി നേരിട്ടു  . പ്രശ്‌നത്തിൽ…

കര്‍ണാടകത്തില്‍ ബിജെപി 11 സീറ്റില്‍ മുന്നില്‍; ആഘോഷം തുടങ്ങി

Posted by - Dec 9, 2019, 10:51 am IST 0
ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പിൽ  വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍  ബിജെപി 15-ല്‍ 11 സീറ്റുകളില്‍ മുന്നേറുന്നു.  ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു കഴിഞ്ഞു . പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍…

ജസ്റ്റിസ് ലോയയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നെന്ന് ആരോപണം; അഭിഭാഷകന്‍ കോടതിയില്‍ ഹര്‍ജി നല്‍കി

Posted by - Nov 22, 2018, 09:49 pm IST 0
മുംബൈ ; ജസ്റ്റിസ് ലോയയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന ആരോപണവുമായി മുംബൈ ഹൈക്കോടതിയില്‍ അഭിഭാഷകന്‍ ഹര്‍ജി നല്‍കി. ലോയ മരിച്ചതു റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ വിഷാംശമേറ്റാണെന്നും കേസില്‍…

Leave a comment