ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് കേന്ദ്ര സർക്കാരിന് കത്ത് നൽകി. നിലവിലെ രീതി അനുസരിച്ച് പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാറുള്ളത് അധികാരമൊഴിയുന്ന ചീഫ് ജസ്റ്റിസ്ആണ്. ഇത് കേന്ദ്രം അംഗീകരിച്ചാൽ ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ നവംബർ 18 ന് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നവംബർ 17 ന് വിരമിക്കും. 2021 ഏപ്രിൽ 23 വരെയാണ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ഔദ്യോഗിക കാലാവധി. 2000 ല്‍ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് എസ് എ ബോബ്‌ഡെ 2012 ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ചീഫ് ജസ്റ്റിസായി.
