മഹാരാഷ്ട്ര ഹരിയാന സംസ്ഥാനങ്ങളില്‍  ബിജെപി വലിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

195 0
ന്യൂഡൽഹി : മഹാരാഷ്ട്ര ഹരിയാന സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു . മഹാരാഷ്ട്രയിലെ ബിജെപി ശിവസേന സഖ്യത്തെ തടയാന്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും ആവില്ലന്നാണ് എല്ലാ മാധ്യമങ്ങളും നടത്തിയ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. 288 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇരുനൂറില്‍ അധികം സീറ്റുകള്‍ നേടിയാണ് ബിജെപി ശിവസേന സംഖ്യം ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനങ്ങള്‍.
 
ഹരിയാനയിലെ  മനോഹര്‍ ലാല്‍ ഖട്ടര്‍ മന്ത്രിസഭ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എല്ലാ ദേശീയമാധ്യമങ്ങളും പറയുന്നത്. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ഒരുവെല്ലുവിളിപോലും ഉയര്‍ത്താന്‍ സാധിച്ചില്ലെന്നാണ്  എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

Related Post

സ്‌കൂള്‍ ബസിനു നേരെ ഭീകരരുടെ ആക്രമണം

Posted by - May 2, 2018, 03:53 pm IST 0
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഷോപ്പിയാനില്‍ സ്‌കൂള്‍ ബസിനു നേരെ ഭീകരരുടെ ആക്രമണം. കൂട്ടമായെത്തിയ പാക്ക് അനുകൂല പ്രവര്‍ത്തകര്‍ സ്‌കൂള്‍ ബസിനു നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഒരു കുട്ടിയ്ക്കു പരുക്കേറ്റു.…

'വ്യാജവാര്‍ത്ത': രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ എഫ്‌ഐആര്‍

Posted by - Apr 29, 2018, 01:13 pm IST 0
ഗാസിയാബാദ്: 'വ്യാജ വാര്‍ത്ത' പ്രക്ഷേപണം ചെയ്‌തെന്ന പരാതിയില്‍ ഉത്തര്‍പ്രദേശില്‍ രണ്ടു ടിവി ചാനലുകള്‍ക്കെതിരെ എഫ്‌ഐആര്‍. ജിഡിഎയുടെ വൈസ് ചെയര്‍പേഴ്‌സന്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന വാര്‍ത്തയിലാണ്…

തിരുപ്പൂർ ബസ്സപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

Posted by - Feb 20, 2020, 03:12 pm IST 0
ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് 19 പേര്‍ മരിക്കാനിടയായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.  'തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലുണ്ടായ ബസ് അപകടത്തില്‍…

എന്‍.ഡി.തിവാരിയുടെ മകന്‍ മരിച്ച നിലയില്‍

Posted by - Apr 17, 2019, 11:08 am IST 0
ന്യൂഡല്‍ഹി: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകന്‍ മരിച്ച നിലയില്‍. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി മരിച്ചതായി സൗത്ത് ഡല്‍ഹി പോലീസാണ് സ്ഥിരീകരിച്ചത്. മരണ കാരണം…

ടൂറിസം മന്ത്രിയ്ക്ക് നേരെ തെരുവ് കാളയുടെ ആക്രമണം

Posted by - May 10, 2018, 09:01 am IST 0
അമൃത്‌സര്‍: പഞ്ചാബിലെ ടൂറിസം മന്ത്രി നവജ്യോത് സിംഗ് സിദ്ധുവിനു നേരെ തെരുവ് കാളയുടെ ആക്രമണം. അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ടൂറിസത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ നവീകരണ പദ്ധതികള്‍ നടത്തുന്നത്…

Leave a comment