ന്യൂഡൽഹി : മഹാരാഷ്ട്ര ഹരിയാന സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു . മഹാരാഷ്ട്രയിലെ ബിജെപി ശിവസേന സഖ്യത്തെ തടയാന്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും ആവില്ലന്നാണ് എല്ലാ മാധ്യമങ്ങളും നടത്തിയ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. 288 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇരുനൂറില്‍ അധികം സീറ്റുകള്‍ നേടിയാണ് ബിജെപി ശിവസേന സംഖ്യം ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനങ്ങള്‍.
ഹരിയാനയിലെ മനോഹര്‍ ലാല്‍ ഖട്ടര്‍ മന്ത്രിസഭ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എല്ലാ ദേശീയമാധ്യമങ്ങളും പറയുന്നത്. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ഒരുവെല്ലുവിളിപോലും ഉയര്‍ത്താന്‍ സാധിച്ചില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.