ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വളരെ കുറഞ്ഞു. മഹാരാഷ്ട്രയില്‍ 55.33ശതമാനവും ഹരിയാനയില്‍ 67.97 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇരുസംസ്ഥാനങ്ങളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിനെ അപേക്ഷിച്ച് പോളിംഗ് കുറവാണ്. മഹാരാഷ്ട്രയില്‍ 288 സീറ്റിലും ഹരിയാനയില്‍ 90 സീറ്റിലുമാണ് വോട്ടെടുപ്പ് നടന്നത്. അതേസമയം, മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്യമം നടന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ ബിജെപി-ശിവസേന സഖ്യവും പ്രതിപക്ഷത്ത് കോണ്‍ഗ്രസ്എന്‍സിപി സഖ്യവും തമ്മിലാണ് പ്രധാന മത്സരം. 150 സീറ്റുകളില്‍ ബിജെപി മത്സരിക്കുന്നുണ്ട്. 124 സീറ്റുകളിലേക്കാണ് ശിവസേന മത്സരിക്കുന്നത്. 146 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 117 സീറ്റുകളില്‍ എന്‍സിപിയും മത്സരരംഗത്തുണ്ട്. ഹരിയാനയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം.
Related Post
എൻസിപി പ്രവർത്തകർ വെടിയേറ്റു മരിച്ചു
എൻസിപി പ്രവർത്തകർ വെടിയേറ്റു മരിച്ചു. മഹാരാഷ്ട്രയിലെ എൻസിപി പ്രവർത്തകരായ യോഗേഷ് റാലേബത്ത്, അർജുൻ റാലേബത്ത് എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ഈ അടുത്ത് നടന്ന രണ്ടാമത്തെ രാഷ്ട്രീയകൊലപാതകമാണിത്. ഇതിനുമുൻപ്…
എംഎല്‍എ അല്‍ക്ക ലാംബയെ അയോഗ്യയാക്കി
ന്യൂ ഡൽഹി: ആംആദ്മി പാര്‍ട്ടിയിൽ നിന്ന് രാജിവെച്ചിരുന്ന എംഎല്‍എ അല്‍ക്ക ലാംബയെ അയോഗ്യയാക്കി. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ പാരഗ്രാഫ് രണ്ടിലെ ഒന്ന് എ വകുപ്പ് പ്രകാരം ഡല്‍ഹി…
ബീഹാറിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ മലയാളികളെ രക്ഷപ്പെടുത്തി
ന്യൂ ഡല്‍ഹി: ബീഹാറിലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട 28 മലയാളികളെ രക്ഷപ്പെടുത്തി. പാറ്റ്നയ്ക്കടുത്ത് രാജേന്ദ്രനഗര്‍ എന്ന പ്രദേശത്തായിരുന്നു മലയാളികള്‍ കുടുങ്ങികിടന്നത്. വിവരമറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഇടപെടല്‍ നടത്തിയെന്ന് സംസ്ഥാനസര്‍ക്കാരിന്റെ ഡല്‍ഹിയിലെ…
അമിത് ഷായ്ക്ക് ആഭ്യന്തരം; രാജ് നാഥ് സിംഗിന് പ്രതിരോധം; നിര്‍മല സീതാരാമന് ധനകാര്യം; എസ്.ജയശങ്കര്‍ വിദേശകാര്യം; മന്ത്രിമാര്‍ക്ക് വകുപ്പുകളായി
ഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ പ്രഖ്യാപിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയാവും. ഒന്നാം മോദി സര്‍ക്കാരില്‍ ആഭ്യന്തരം കൈകാര്യം…
പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ക്ക് പോകാന്‍ നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളുണ്ട് : നിതിന്‍ ഗഡ്‌കരി
നാഗ്പൂര്‍: പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മുസ്ലീങ്ങള്‍ക്ക് പോകാന്‍ നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ റാലിയെ…