ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വളരെ കുറഞ്ഞു. മഹാരാഷ്ട്രയില്‍ 55.33ശതമാനവും ഹരിയാനയില്‍ 67.97 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇരുസംസ്ഥാനങ്ങളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിനെ അപേക്ഷിച്ച് പോളിംഗ് കുറവാണ്. മഹാരാഷ്ട്രയില്‍ 288 സീറ്റിലും ഹരിയാനയില്‍ 90 സീറ്റിലുമാണ് വോട്ടെടുപ്പ് നടന്നത്. അതേസമയം, മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്യമം നടന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ ബിജെപി-ശിവസേന സഖ്യവും പ്രതിപക്ഷത്ത് കോണ്‍ഗ്രസ്എന്‍സിപി സഖ്യവും തമ്മിലാണ് പ്രധാന മത്സരം. 150 സീറ്റുകളില്‍ ബിജെപി മത്സരിക്കുന്നുണ്ട്. 124 സീറ്റുകളിലേക്കാണ് ശിവസേന മത്സരിക്കുന്നത്. 146 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 117 സീറ്റുകളില്‍ എന്‍സിപിയും മത്സരരംഗത്തുണ്ട്. ഹരിയാനയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം.
