ഓട്ടോ ടാക്‌സി നിരക്ക് കൂട്ടും  

110 0

തിരുവനന്തപുരം: ഓട്ടോടാക്‌സി നിരക്ക് കൂട്ടാന്‍ ധാരണയായി. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് ഓട്ടോ-ടാക്‌സി തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. നവംബര്‍ പത്തിന് മുന്‍പ് നിരക്ക് വര്‍ധന ഉണ്ടാകും. ഇതെ തുടര്‍ന്ന് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ഒക്ടോബര്‍ 31ന് നടത്താനിരുന്ന പണിമുടക്ക് പത്ത് ദിവസത്തേയ്ക്ക് കൂടി മാറ്റിവെച്ചതായി സമരസമിതി നേതാക്കള്‍ അറിയിച്ചു.നവംബര്‍ പത്തിനു ചേരുന്ന മന്ത്രിസഭാ യോഗമാണ് നിരക്ക് വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
ഓട്ടോ കുറഞ്ഞ നിരക്ക് 12രൂപയില്‍ നിന്ന് 15 രൂപയാക്കിയും കിലോമീറ്ററിന് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയായും ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.
ടാക്‌സി ചാര്‍ജ് 60 രൂപയില്‍ നിന്നും 100 രൂപയാക്കിയും ഉയര്‍ത്തും. കിലോമീറ്ററിന് എട്ടു രൂപയില്‍ നിന്ന് പത്തുരൂപയായും ഉയര്‍ത്തും. എസി കാറുകള്‍ക്ക് നിലവിലുള്ള നിരക്കില്‍ നിന്ന് 10ശതമാനം വര്‍ധനയുണ്ടാകും.
ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് ഓട്ടോ-ടാക്‌സി യൂണിയനുകള്‍ സംസ്ഥാന വ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. മന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ പശ്ചാത്തലത്തില്‍ സമരം താത്കാലികമായി പിന്‍വലിയ്ക്കാന്‍ സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു.

Related Post

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Posted by - Feb 28, 2020, 03:42 pm IST 0
കൊല്ലം നെടുമൺകാവില്‍ കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ആറ്റില്‍ കണ്ടെത്തി. മുങ്ങിമരണ മാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ശ്വാസകോശത്തിലും രക്തക്കുഴലുകളിലും വെള്ളവും ചെളിയും കണ്ടെത്തി.…

ഗജരാജൻ ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു

Posted by - Feb 26, 2020, 03:11 pm IST 0
ഗുരുവായൂര്‍: ഗജരാജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍(84)ചരിഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു മാസമായി  ചികിത്സയിലായിരുന്നു. ഏറ്റവും കൂടുതല്‍ എഴുന്നള്ളിപ്പ് തുക വാങ്ങുന്ന  ആനയായിരുന്നു ഗുരുവായൂര്‍ പത്മനാഭന്‍.ജനുവരി 18നാണ് ഗുരുവായൂര്‍…

മാവേലിക്കര എസ്എൻഡിപി യോഗം യൂണിറ്റ് പിരിച്ചുവിട്ടു

Posted by - Dec 28, 2019, 04:57 pm IST 0
മാവേലിക്കര: എസ്എൻഡിപി യോഗം മാവേലിക്കര യൂണിറ്റ് പിരിച്ചുവിട്ടു. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് മാവേലിക്കര യൂണിറ്റ് പിരിച്ചുവിടാൻ തീരുമാനമെടുത്തത്. നിലവിലെ തീരുമാനമനുസരിച്ച് സിനിൽ മുണ്ടപ്പള്ളിയാണ് പുതിയ…

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ കേരളത്തെ മാതൃകയാക്കണമെന്ന്  രാമചന്ദ്ര ഗുഹ 

Posted by - Jan 18, 2020, 09:43 am IST 0
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്ന കേരളത്തെ  മാതൃകയാക്കി എടുക്കണമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ.  മറ്റു ബിജെപി ഇതര സംസ്ഥാനങ്ങളും കേരളത്തിനെ മാതൃകയായി സ്വീകരിക്കണം.…

തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുത് : ഹൈക്കോടതി

Posted by - Feb 13, 2020, 05:45 pm IST 0
കൊച്ചി:  തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെ ചോദ്യംചെയ്ത് യുഡിഎഫ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പുതിയ…

Leave a comment