ബെംഗളൂരു: കേരള-കർണാടകം അതിർത്തിയിൽ രഹസ്യമായി ആയുധ പരിശീലനം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ 16 പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടത്തിയ രഹസ്യക്യാമ്പില്‍ നിന്നാണ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത് . അനുമതിയില്ലാതെ പരേഡ് നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ എല്ലാം കര്‍ണാടക സ്വദേശികളാണ്.
സംശയാസ്പദമായ സാഹചര്യത്തില്‍ രഹസ്യമായാണ് ഇവര്‍ പരേഡ് നടത്തിയത്. കസ്റ്റഡിയില്‍ എടുത്ത 16 പേരെയും കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് വിശദമാക്കി.പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മാണ്ഡ്യ നഗരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കൂടുതല്‍ പ്രകോപനം ഉണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു തരത്തിലുള്ള ഭീകര സംഘടനകളുടെയും പ്രവര്‍ത്തനം കര്‍ണ്ണാടകത്തില്‍ അനുവദിക്കില്ലെന്ന് യെദിയൂരപ്പ വ്യക്തമാക്കി