രഹസ്യ ആയുധ പരിശീലനവും പരേഡും പോപ്പുലർ ഫ്രണ്ട്  പ്രവർത്തകർ കർണാടകയിൽ അറസ്റ്റിൽ 

193 0

ബെംഗളൂരു: കേരള-കർണാടകം അതിർത്തിയിൽ രഹസ്യമായി ആയുധ പരിശീലനം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ 16 പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടത്തിയ രഹസ്യക്യാമ്പില്‍ നിന്നാണ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത് . അനുമതിയില്ലാതെ പരേഡ് നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.  അറസ്റ്റിലായവരില്‍ എല്ലാം കര്‍ണാടക സ്വദേശികളാണ്. 

സംശയാസ്പദമായ സാഹചര്യത്തില്‍ രഹസ്യമായാണ് ഇവര്‍ പരേഡ് നടത്തിയത്. കസ്റ്റഡിയില്‍ എടുത്ത 16 പേരെയും കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് വിശദമാക്കി.പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മാണ്ഡ്യ നഗരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കൂടുതല്‍ പ്രകോപനം ഉണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു തരത്തിലുള്ള ഭീകര സംഘടനകളുടെയും പ്രവര്‍ത്തനം കര്‍ണ്ണാടകത്തില്‍ അനുവദിക്കില്ലെന്ന് യെദിയൂരപ്പ  വ്യക്തമാക്കി

Related Post

സുരക്ഷാ അവലോകനം: ജനറൽ ബിപിൻ റാവത് ജമ്മു കശ്മീരിൽ 

Posted by - Aug 30, 2019, 03:02 pm IST 0
ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ആദ്യമായി ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത് ഇന്ന് ശ്രീനഗർ സന്ദർശിക്കും. ജനറൽ റാവത്ത് സന്ദർശന വേളയിൽ താഴ്വരയിലെ സുരക്ഷാ…

70 വര്‍ഷമായി കോണ്‍ഗ്രസ്സ് രാജ്യത്തെ നശിപ്പിക്കുകയാണ് : നരേന്ദ്ര മോഡി 

Posted by - Feb 6, 2020, 03:23 pm IST 0
ന്യൂദല്‍ഹി:കഴിഞ്ഞ 70 വര്‍ഷമായി കോണ്‍ഗ്രസ്സ് രാജ്യത്തെ നശിപ്പിക്കുകയാണെന്നും, കോണ്‍ഗ്രസിന്റെ മെല്ലെ പോക്ക് നയം രാജ്യത്തിന്റെ വികസനത്തിന് ചേരില്ലെന്നും ലോകസഭയിൽ നരേന്ദ്ര മോഡി. ആറ് മാസത്തിനുള്ളില്‍ തന്നെ അടിക്കുമെന്ന്…

ഗുജറാത്തിൽ ബസ് മറിഞ്ഞ് 21 പേർ മരിച്ചു

Posted by - Sep 30, 2019, 10:48 pm IST 0
ഗാന്ധിനഗർ: ഗുജറാത്തിലെ ബനസ്‌കന്ദയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. 50ലധികം പേർക്ക് പരിക്കേറ്റു. ക്ഷേത്രദര്ശനം കഴിഞ്ഞു വരുന്നവഴിക്കാണ്‌  അപകടമുണ്ടായത് . പലരുടെയും നില ഗുരുതരമാണ്…

അമിത് ഷാ രണ്ട് ദിവസത്തിനകം ആശുപത്രി വിട്ടേക്കുമെന്ന് സൂചന

Posted by - Jan 18, 2019, 04:28 pm IST 0
ന്യൂഡല്‍ഹി: എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ച ബി.ജെ.പി. ദേശീയധ്യക്ഷന്‍ അമിത് ഷാ രണ്ട് ദിവസത്തിനകം ആശുപത്രി വിട്ടേക്കുമെന്ന് സൂചന. ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച അദ്ദേഹം സുഖം പ്രാപിച്ച്‌ വരുന്നതായി അദ്ദേഹത്തെ…

ഭരണഘടനയെ വണങ്ങി, മുതിര്‍ന്ന നേതാക്കളെ വന്ദിച്ച്, കക്ഷിനേതാക്കളെ കൂടെനിര്‍ത്തി മോദി രണ്ടാമൂഴത്തില്‍ പുത്തന്‍ശൈലിയുമായി  

Posted by - May 26, 2019, 09:47 am IST 0
ന്യൂഡല്‍ഹി : മുതിര്‍ന്ന നേതാക്കളെ കാല്‍തൊട്ട് വന്ദിച്ചും, നിതീഷ് കുമാര്‍ ഉള്‍പ്പടെയുള്ള എല്ലാ എന്‍ഡിഎ നേതാക്കളെയും ഒരുവേദിയിലേക്ക് കൊണ്ടുവന്നും രീതിയിലും ശൈലിയിലും രണ്ടാമൂഴത്തില്‍ ഒരു പാട് മാറ്റങ്ങളുമായി…

Leave a comment