കോട്ടയം: യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരാണെന്ന കാര്യത്തില്‍ അന്തിമ വിധി തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തതിനെതിരേയുള്ള സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജോസ്.കെ. മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളിയതിന് പിന്നാലെ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ നേരിട്ട തിരിച്ചടിയില്‍ ആശങ്കയില്ലെന്നും പാര്‍ട്ടി ചിഹ്നം നല്‍കേണ്ടത് ആര്‍ക്കാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കുമെന്നും ജോസ്.കെ.മാണി പറഞ്ഞു. പാര്‍ട്ടി ഭരണഘടനയനുസരിച്ച് ചെയര്‍മാന്റെ അധ്യക്ഷതയിലാണ് സംസ്ഥാനകമ്മിറ്റി വിളിച്ച് ചേര്‍ക്കേണ്ടത്. എന്നാല്‍ ചെയര്‍മാന്റെ നടപടികള്‍ മരവിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹംപറഞ്ഞു.അപ്പീല്‍ തള്ളിയ വിധിയില്‍ ആശങ്കയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.
Related Post
നേമത്തേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി; മറ്റൊരു കരുത്തന്‍ മത്സരിക്കും
തിരുവനന്തപുരം: നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി വിട്ടൊരു കളിയുമില്ലെന്നും 11 തവണ മത്സരിച്ചു ജയിച്ച മണ്ഡലവുമായി അഭേദ്യമായ ബന്ധം നില നില്‍ക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.…
ബിജെപിയുടെ പ്രകടനപത്രികയിൽ ശബരിമലയും
ദില്ലി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രികയിൽ ശബരിമല വിഷയവും. ശബരിമലയിൽ വിശ്വാസസംരക്ഷണത്തിനായി സുപ്രീം കോടതിയിൽ നിലപാടെടുക്കുമെന്നാണ് പ്രകടനപത്രികയിൽ ബിജെപി വ്യക്തമാക്കുന്നത്. മതപരമായ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായാണ് ശബരിമലയെ…
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍
ശബരിമല ആര്‍ക്കും സ്ത്രീധനം കിട്ടിയതോ ആരുടെയും സ്വകാര്യസ്വത്തോ അല്ല എന്നത് കൂടി മുഖ്യമന്ത്രി മനസിലാക്കണമെന്ന് ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് രാഹുലിന്റെ പ്രതികരണം.ശബരിമല…
ചെങ്ങന്നൂരിൽ എൽഡിഎഫ് വേദിയിൽ ശോഭന ജോർജ്
ചെങ്ങന്നൂരിൽ എൽഡിഎഫ് വേദിയിൽ ശോഭന ജോർജ് എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ശോഭന ജോർജ് എത്തിയത് വാർത്തയാകുന്നു. ചെങ്ങന്നൂരിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് വേദിയിൽ ആണ് ശോഭന ജോർജ്…
സജ്ജന്‍ കുമാര്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു
ന്യൂഡല്‍ഹി: സിക്ക് വിരുദ്ധ കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി. ഹൈക്കോടതി…