തിരുവനന്തപുരം : തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനെ നേർക്ക് വനിതാ കോൺസ്റ്റബിൾ ആക്രമിച്ചു . ജയ് ഹിന്ദ് ചാനലിന്റെ ക്യാമറാമാനെയാണ് പോലീസ് കോൺസ്റ്റബിൾ മർദിച്ചത്.
നിയമസഭയ്ക്ക് സമീപം മുൻമുഖ്യമന്ത്രി ആർ. ശങ്കറിന്റെ ചരമ വാർഷിക ദിനാചരണം റിപ്പോർട്ട് ചെയ്യാനെത്തിയ ചാനൽ സംഘത്തിന് നേരെയാണ് പോലീസ് ആക്രമണം. ചാനലിന്റെ വാഹനം നിർത്തി സാധനങ്ങൾ പുറത്തിറക്കാൻ തുടങ്ങിയതോടെയാണ് പോലീസ് കോൺസ്റ്റബിൾ പ്രശ്നവുമായി എത്തിയത്. ഇവിടെ പാർക്ക് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞാണ് കോൺസ്റ്റബിൾ എത്തിയത്. തുടർന്ന് ഇവർ ക്യാമറാമാൻ ബിബിൻ കുമാറിന്റെ മുഖത്ത് അടിക്കുകയും അസഭ്യ വർഷം ചൊരിയുകയും ചെയ്തു.