തിരുവന്തപുരത്ത്  മാധ്യമപ്രവർത്തകന് നേരെ പോലീസുകാരിയുടെ ആക്രമണം

150 0

തിരുവനന്തപുരം : തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനെ  നേർക്ക് വനിതാ കോൺസ്റ്റബിൾ  ആക്രമിച്ചു . ജയ് ഹിന്ദ് ചാനലിന്റെ ക്യാമറാമാനെയാണ് പോലീസ് കോൺസ്റ്റബിൾ മർദിച്ചത്.

 നിയമസഭയ്ക്ക് സമീപം മുൻമുഖ്യമന്ത്രി ആർ. ശങ്കറിന്റെ ചരമ വാർഷിക ദിനാചരണം റിപ്പോർട്ട് ചെയ്യാനെത്തിയ ചാനൽ സംഘത്തിന് നേരെയാണ് പോലീസ് ആക്രമണം. ചാനലിന്റെ വാഹനം നിർത്തി സാധനങ്ങൾ പുറത്തിറക്കാൻ തുടങ്ങിയതോടെയാണ് പോലീസ് കോൺസ്റ്റബിൾ പ്രശ്നവുമായി എത്തിയത്. ഇവിടെ പാർക്ക് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞാണ് കോൺസ്റ്റബിൾ എത്തിയത്. തുടർന്ന് ഇവർ ക്യാമറാമാൻ ബിബിൻ കുമാറിന്റെ മുഖത്ത് അടിക്കുകയും അസഭ്യ വർഷം ചൊരിയുകയും ചെയ്തു.
 

Related Post

സവാള വില കുതിച്ചുയർന്നു 

Posted by - Sep 22, 2019, 03:42 pm IST 0
കൊച്ചി : സവാള വില കുതിച്ചുയരുന്നു. കിലോയ്ക്ക് ഇരുപതു രൂപയില്‍ നിന്ന് അമ്പതു രൂപയ്ക്കു മുകളിലേക്കാണ് മൊത്ത വില ഉയര്‍ന്നത്. ചില്ലറ വിപണിയില്‍ വില അമ്പതിനും അറുപത്തിനും  ഇടയിലെത്തി.…

പാലായിൽ  എന്‍.ഹരി എന്‍ഡിഎ സ്ഥാനാര്‍ഥിയാകും

Posted by - Sep 3, 2019, 02:53 pm IST 0
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.  ബി.ജെ.പി നേതാവ് എന്‍. ഹരിയെയാണ് ബി.ജെ.പി ദേശീയ നേതൃത്വം സ്ഥാനാര്‍ഥിയായി  പ്രഖ്യാപിച്ചത്. ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റാണ് എന്‍.…

കൊല്ലത്ത് കെട്ടിടം തകർന്ന് വീണ് രണ്ട് പേര്‍ മരിച്ചു

Posted by - Sep 6, 2019, 12:37 pm IST 0
കൊല്ലം: കൊല്ലം പാരിപ്പള്ളി പുത്തംകുളത്ത് കെട്ടിടം ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു. ശ്രീരാമപുരം സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചു. രണ്ടു പേരെ പരിക്കുകളോടെ…

കസ്റ്റഡിയിലെടുത്ത മലയാളികൾക്ക് ശ്രീലങ്കൻ സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ല: എൻഐഎ    

Posted by - Apr 29, 2019, 12:48 pm IST 0
കൊച്ചി: ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മലയാളികൾക്ക് സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എൻഐഎ അറിയിച്ചു. എന്നാൽ, ഇവർ തീവ്ര വർഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി.  ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം…

ആഴക്കടല്‍ മത്സ്യബന്ധനം: ഇ.എം.സി.സി ധാരണാപത്രം റദ്ദാക്കി; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍  

Posted by - Feb 23, 2021, 06:17 pm IST 0
തിരുവന്തപുരം: യു.എസ്. കമ്പനിയായ ഇ.എം.സി.സി.യുമായി കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ഒപ്പിട്ട ധാരണപത്രം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. കെ.എസ്.ഐ.എന്‍.സി.ക്കായി 400 ട്രോളറുകളും ഒരു…

Leave a comment