മഹാരാഷ്ട്രയില്‍ നാളെ  വിശ്വാസ വോട്ടെടുപ്പ് നടത്തണം: സുപ്രീം കോടതി 

110 0

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഫഡ്‌നാവിസ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി  ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതിവിധിച്ചു .  പ്രോടേം സ്പീക്കറാകും വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുക. രഹസ്യബാലറ്റ് പാടില്ലെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റേതാണ് ഉത്തരവ്. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി അടിയന്തരമായി പ്രോടേം സ്പീക്കറെ തിരഞ്ഞെടുക്കണം. അതിന് ശേഷം എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്തിയതിനുശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തണം . നിയമസഭാ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണം. ബുധനാഴ്ച രാവിലെ തന്നെ സഭ വിളിച്ച് ചേര്‍ക്കണമെന്നും കോടതി അറിയിച്ചു.

Related Post

ഗാന്ധിവധം ഹർജി തള്ളി 

Posted by - Mar 29, 2018, 09:23 am IST 0
ഗാന്ധിവധം ഹർജി തള്ളി  മഹാത്മാഗാന്ധി വധം പുനരന്വേഷണം നടത്താനുള്ള ഹർജി സുപ്രിം കോടതി വീണ്ടും തള്ളി. ഗാന്ധിവധത്തിൽ പുനരന്വേഷണം ആവിശ്യപ്പെട്ട് ഡോ.പങ്കജ്‌കുമാർ ഫാദനിവാസ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്.…

മൂന്നുനില കെട്ടിടത്തില്‍ തീപിടുത്തം; അപകടത്തില്‍ 18 പേര്‍ മരിച്ചു 

Posted by - Apr 24, 2018, 11:32 am IST 0
മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ 18 പേര്‍ മരിക്കുകയും അഞ്ച് പേക്ക് പൊള്ളലേക്കുകയും ചെയ്തു. അര്‍ദ്ധരാത്രിയോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്.  ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോവ്സും സ്ഥലത്തെത്തി…

ചരിത്ര സ്മാരകമായ ചെങ്കോട്ട തീറെഴുതി നൽകിയിട്ടില്ല: കണ്ണന്താനം

Posted by - Apr 29, 2018, 01:45 pm IST 0
ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ചെങ്കോട്ട സ്വകാര്യ കമ്പനിക്ക് തീറെഴുതി നല്‍കിയെന്ന പേരില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍…

അമിത് ഷാ രണ്ട് ദിവസത്തിനകം ആശുപത്രി വിട്ടേക്കുമെന്ന് സൂചന

Posted by - Jan 18, 2019, 04:28 pm IST 0
ന്യൂഡല്‍ഹി: എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ച ബി.ജെ.പി. ദേശീയധ്യക്ഷന്‍ അമിത് ഷാ രണ്ട് ദിവസത്തിനകം ആശുപത്രി വിട്ടേക്കുമെന്ന് സൂചന. ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച അദ്ദേഹം സുഖം പ്രാപിച്ച്‌ വരുന്നതായി അദ്ദേഹത്തെ…

ഒരു മണിക്കൂർ പോലും നീട്ടി നൽകില്ല: മരട് വിഷയത്തിൽ  ജസ്റ്റിസ് അരുൺമിശ്ര

Posted by - Oct 4, 2019, 06:58 pm IST 0
ന്യൂഡൽഹി: തീരദേശ പരിപാലനനിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിയിൽ ഒരു ഭേദഗതിയും വരുത്തില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഫ്ലാറ്റ് പൊളിക്കുന്നത് സംബന്ധിച്ച് സമയം നീട്ടി…

Leave a comment