ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഫഡ്‌നാവിസ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതിവിധിച്ചു . പ്രോടേം സ്പീക്കറാകും വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുക. രഹസ്യബാലറ്റ് പാടില്ലെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റേതാണ് ഉത്തരവ്. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി അടിയന്തരമായി പ്രോടേം സ്പീക്കറെ തിരഞ്ഞെടുക്കണം. അതിന് ശേഷം എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്തിയതിനുശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തണം . നിയമസഭാ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണം. ബുധനാഴ്ച രാവിലെ തന്നെ സഭ വിളിച്ച് ചേര്‍ക്കണമെന്നും കോടതി അറിയിച്ചു.
