കൊച്ചി: ശബരിമലയിൽ ദർശനത്തിനായെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ദർശനം നടത്തുന്നില്ലെന്നും മുംബൈയിലേക്ക് മടങ്ങുമെന്നും പറഞ്ഞു. ശബരിമല ദർശനത്തിന് പോലീസ് സംരക്ഷണം നൽകില്ലെന്ന് അറിയിച്ചതോടെയാണ് തീരുമാനം. ശബരിമല ദർശനം നടത്താതെആദ്യം മടങ്ങില്ലെന്ന നിലപാടാണ് സ്വീകരിച്ചതെങ്കിലും, പിന്നീട് നിയമോപദേശം യുവതീ പ്രവേശനത്തിന് എതിരാണെന്നും മടങ്ങി പോകണമെന്നും കൊച്ചി ഡിസിപിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. തൃപ്തി ദേശായി ഉൾപ്പെടെ നാല് സ്ത്രീകൾ ചൊവ്വാഴ്ച പുലർച്ചെയാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. എന്നാൽ ശബരിമലയിൽ യുവതീപ്രവേശനം വേണ്ടെന്ന നിലപാടിൽ സർക്കാർ ഉറച്ച് നിൽക്കുകയായിരുന്നു. രാത്രി 12.20-ന്‍റെ വിമാനത്തിൽ മുംബൈയിലേക്കു മടങ്ങുമെന്ന് തൃപ്തി പറഞ്ഞു.
Related Post
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു
സീതത്തോട്: നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരുമായി പോയ കെ.എസ്.ആർ.ടി.സി. ബസ് വനത്തിനുള്ളിൽവെച്ച് കത്തിനശിച്ചു. രക്ഷപ്പെടുന്നതിനിടയിൽ കർണാടക സ്വദേശികളായ മൂന്ന് തീർഥാടകർക്ക് പരിക്കേറ്റു. എഴുപതോളം യാത്രക്കാരെ ഇതുവഴി വന്ന പോലീസുകാർ…
മലങ്കര ഓര്‍ത്ത്‌ഡോക്‌സ് കോട്ടയം ഭദ്രാസനത്തില്‍പെട്ട മൂന്ന് വൈദികരെ പുറത്താക്കി
കോട്ടയം : സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഫാ. വര്‍ഗ്ഗീസ് മാര്‍ക്കോസ്, ഫാ. വര്‍ഗ്ഗീസ് എം. വര്‍ഗ്ഗീസ്, ഫാ. റോണി വര്‍ഗ്ഗീസ് എന്നീ വൈദികരെ പുറത്താക്കി. മലങ്കര…
സവാള വില കുതിച്ചുയർന്നു
കൊച്ചി : സവാള വില കുതിച്ചുയരുന്നു. കിലോയ്ക്ക് ഇരുപതു രൂപയില്‍ നിന്ന് അമ്പതു രൂപയ്ക്കു മുകളിലേക്കാണ് മൊത്ത വില ഉയര്‍ന്നത്. ചില്ലറ വിപണിയില്‍ വില അമ്പതിനും അറുപത്തിനും ഇടയിലെത്തി.…
യുവാവ് ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
കൊച്ചി: ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി രാജേഷ് (46) ആത്മഹത്യ ചെയ്തു. ആറാം നിലയിലെ കോടതി മുറിയില്‍ നിന്ന് പുറത്തേക്കോടിയെത്തി നടുത്തളത്തിലേക്ക് ചാടുകയായിരുന്നു.…
പത്തനംതിട്ടയില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനു പോയിരിക്കാമെന്ന് ശ്രീധരന്‍പിള്ള
കോഴിക്കോട്: പത്തനംതിട്ടയില്‍ ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകള്‍ യുഡിഎഫിന് പോയിരിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. യുഡിഎഫിന്റെ തത്വദീക്ഷയില്ലാത്ത കുപ്രചരണങ്ങളാണ്…