കൊച്ചി: ശബരിമലയിൽ ദർശനത്തിനായെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ദർശനം നടത്തുന്നില്ലെന്നും മുംബൈയിലേക്ക് മടങ്ങുമെന്നും പറഞ്ഞു. ശബരിമല ദർശനത്തിന് പോലീസ് സംരക്ഷണം നൽകില്ലെന്ന് അറിയിച്ചതോടെയാണ് തീരുമാനം. ശബരിമല ദർശനം നടത്താതെആദ്യം മടങ്ങില്ലെന്ന നിലപാടാണ് സ്വീകരിച്ചതെങ്കിലും, പിന്നീട് നിയമോപദേശം യുവതീ പ്രവേശനത്തിന് എതിരാണെന്നും മടങ്ങി പോകണമെന്നും കൊച്ചി ഡിസിപിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. തൃപ്തി ദേശായി ഉൾപ്പെടെ നാല് സ്ത്രീകൾ ചൊവ്വാഴ്ച പുലർച്ചെയാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. എന്നാൽ ശബരിമലയിൽ യുവതീപ്രവേശനം വേണ്ടെന്ന നിലപാടിൽ സർക്കാർ ഉറച്ച് നിൽക്കുകയായിരുന്നു. രാത്രി 12.20-ന്‍റെ വിമാനത്തിൽ മുംബൈയിലേക്കു മടങ്ങുമെന്ന് തൃപ്തി പറഞ്ഞു.
