കൊച്ചി: രാജ്യാന്തര ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദിന് 14 വര്‍ഷം തടവും പിഴയും വിധിച്ചു. രണ്ടാം പ്രതി ചേലക്കര സ്വദേശി ടി.സ്വാലിഹിന് 10 വര്‍ഷവും മൂന്നാം പ്രതി റാഷിദിന് ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. കേസില്‍ ആറ് പേരെ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. മറ്റു പ്രതികളായ കുറ്റ്യാടി സ്വദേശി റംഷാദ് നങ്കീലന് മൂന്ന് വര്‍ഷവും തിരൂര്‍ സ്വദേശി സഫ്‌വാന് എട്ട് വര്‍ഷവും കാഞ്ഞങ്ങാട് സ്വദേശി പി.കെ.മൊയ്‌നൂദീന് മൂന്ന് വര്‍ഷം തടവുമാണ് വിധിച്ചത്. പിഴ ശിക്ഷയുമുണ്ട്. വിവിധ വകുപ്പുകളിലായി പ്രതികള്‍ക്ക് ലഭിച്ച തടവുകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. ആറാം പ്രതി കുറ്റ്യാടി സ്വദേശി എന്‍.കെ. ജാസിമിനെ വെറുതെ വിട്ടിരുന്നു.
Related Post
കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് 30ന്
ഡല്‍ഹി: കേരളത്തില്‍ ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 30നാണ് വോട്ടെടുപ്പ്. കേരള ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍…
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ ബിജെപി പ്രക്ഷോഭത്തിന്
തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ തൃശ്ശൂരില്‍ തിങ്കളാഴ്ച മുതല്‍ പ്രക്ഷോഭം. ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിനുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് തുടരുന്ന പശ്ചാത്തലത്തില്‍ ബിജെപിയാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. ബിജെപിയുടെ…
കൂത്താട്ടുകുളത്തും മലപ്പുറത്തും വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു
കൊച്ചി: കൂത്താട്ടുകുളത്തും മലപ്പുറത്തുമുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി മൂന്നു പേര്‍ മരിച്ചു. മലപ്പുറത്ത് മണല്‍ ലോറി ഇടിച്ച് ബൈക്ക് യാത്രിക്കാരനാണ് മരിച്ചത്. എടവണ്ണയിലാണ് സംംഭവം. എടവണ്ണ പത്തപ്പിരിയം സ്വദേശി…
മലങ്കര സഭാ മൃതദേഹങ്ങള്‍ പള്ളികളില്‍ സംസ്‌കരിക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഇടപെടില്ല – സുപ്രീം കോടതി
ന്യൂഡല്‍ഹി: മലങ്കര സഭാ പള്ളികളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇടപെടില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മൃതദേഹങ്ങളോട് എല്ലവരും ബഹുമാനം കാണിക്കണം. മൃതദേഹം…
പത്തനംതിട്ടയില്‍ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. വൈകിട്ട് അഞ്ചരയോടെയാണ് നഗരത്തിലെ കൃഷ്ണാ ജ്വല്ലേഴ്‌സില്‍ മോഷണം നടന്നത്. നാല് കിലോ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. കവര്‍ച്ചക്കിടെ…