മുകേഷ് അംബാനി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തി

104 0

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തി. ഫോബ്സിന്റെ 'റിലയല്‍ ടൈം ബില്യണയേഴ്സ്' പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചത്. ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. വ്യാഴാഴ്ചയിലെ കണക്കുപ്രകാരം അദ്ദേഹത്തിന്റെ തത്സമയ ആസ്തി 11300 കോടി ഡോളറാണ്.
വ്യാഴാഴ്ച റിലയന്‍സിന്റെ ഓഹരി വില 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 1,581.25 രൂപയിലെത്തിയിരുന്നു. 40 ശതമാനമാണ് ഒരു വര്‍ഷത്തിനിടെ ഓഹരി വിലയിലുണ്ടായ നേട്ടം. രാജ്യത്തെ ഒരു കമ്പനി 10 ലക്ഷം കോടിയിലധികം വിപണി മൂല്യം നേടുന്നതും ഇതാദ്യമായാണ്.

Related Post

ഡൽഹിയിൽ നിന്ന്‌ കൂട്ടത്തോടെ പലായനം

Posted by - Mar 29, 2020, 12:32 pm IST 0
ന്യൂ ഡൽഹി : ഇന്ത്യയിൽ  ലോക്ക്ഡൗൺ പ്രബല്യത്തിലുള്ള സമയത്ത്, ലക്ഷക്കണക്കിന് ആളുകളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു വലിയ കുടിയൊഴിപ്പിക്കൽ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ ഡൽഹിയിലെ ഗാസിയാബാദും നോയിഡയുമായുള്ള…

എയര്‍ഹോസ്റ്റസിനെ  വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Dec 19, 2019, 01:51 pm IST 0
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് 3 യിൽ എയര്‍ഹോസ്റ്റസിനെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ എയര്‍ലൈന്‍സിലെ ജീവനക്കാരി മിസ്തു സര്‍ക്കാരിനെയാണ്‌ വാടകയ്ക്ക് താമസിക്കുന്ന…

കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Posted by - Jun 15, 2018, 02:09 pm IST 0
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ലഫ്.ഗവര്‍ണറുടെ നടപടി. പൊടിക്കാറ്റും കൊടുംചൂടും മൂലം ജനജീവിതം ദുസഹമായതോടെ ഡല്‍ഹിയിലെ കെട്ടിട നിര്‍മാണ…

മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി

Posted by - Jan 17, 2020, 01:43 pm IST 0
ന്യൂഡൽഹി: നിർഭയ  കേസിൽ പ്രതി മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി.  ദയാഹർജിയിൽ തീരുമാനമാകാതെ ശിക്ഷ നടപ്പാക്കാൻ ആകില്ലെന്നായിരുന്നു മുകേഷിന്റെ അഭിഭാഷക വൃന്ദ ഗ്രോവറിന്റെ വാദം.…

വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം; നിര്‍ണായകമാകുക യുപിയും ബംഗാളും  

Posted by - May 23, 2019, 06:02 am IST 0
ന്യൂഡല്‍ഹി: 272 എന്ന മാന്ത്രിക സംഖ്യ എന്‍ ഡി എ തൊടുമോ ഇനിയുള്ള മണിക്കൂറുകളിലെ ഇന്ത്യയുടെ ഉല്‍ക്കണ്ഠ അതാണ് .ഭൂരിപക്ഷം നേടാന്‍ ആവശ്യമായ 272 സീറ്റുകള്‍ യുപിഎ…

Leave a comment