ഹൈദരാബാദ്: പോലീസ് വെടിവെച്ചുകൊന്ന നാലുപേരും ഡോക്ടറെ ബലാത്സംഗ ചെയ്ത് കൊലപ്പെടുത്തിയ കുറ്റവാളികളാണെന്ന് സെറാബാദ് പോലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍. മുഹമ്മദ് ആരിഫ്, ശിവ,നവീന്‍, ചെല്ല കേശവലു എന്നീ പ്രതികളാണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.പ്രതികള്‍ പോലീസിന്റെ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. പ്രതികളെ വെടിവെയ്ക്കുന്നതിന് മുമ്പ് അവരോട് കീഴടങ്ങാന്‍
ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അതിന് കൂട്ടാക്കാതെ തങ്ങളെ ആക്രമിക്കുകയായിരുന്നു പ്രതികള്‍ ചെയ്തത്. മാത്രമല്ല പോലീസിന്റെ കൈവശമുള്ള തോക്കുകള്‍ തട്ടിയെടുക്കുകയും വെടിവെക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് തങ്ങള്‍ വെടിവെച്ചുവെന്നും കമ്മീഷണര്‍ വി.സി. സജ്ജനാര്‍ പറയുന്നു. പ്രതികളുടെ ആക്രമണത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.