കീഴടങ്ങാന്‍ ആവശ്യപ്പെട്ടു, എന്നാൽ അവര്‍ പോലീസിനെ ആക്രമിച്ചു, പിന്നെ സ്വയം രക്ഷക്ക് ഞങ്ങള്‍ വെടിവെച്ചു- കമ്മീഷണര്‍ വി.സി. സജ്ജനാര്‍

253 0

ഹൈദരാബാദ്: പോലീസ് വെടിവെച്ചുകൊന്ന നാലുപേരും ഡോക്ടറെ ബലാത്സംഗ ചെയ്ത് കൊലപ്പെടുത്തിയ കുറ്റവാളികളാണെന്ന് സെറാബാദ് പോലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍. മുഹമ്മദ് ആരിഫ്, ശിവ,നവീന്‍, ചെല്ല കേശവലു എന്നീ പ്രതികളാണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.പ്രതികള്‍ പോലീസിന്റെ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു.  പ്രതികളെ വെടിവെയ്ക്കുന്നതിന് മുമ്പ് അവരോട് കീഴടങ്ങാന്‍
ആവശ്യപ്പെട്ടിരുന്നുവെന്നും  അദ്ദേഹം പറഞ്ഞു. 

കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അതിന് കൂട്ടാക്കാതെ തങ്ങളെ ആക്രമിക്കുകയായിരുന്നു പ്രതികള്‍ ചെയ്തത്. മാത്രമല്ല പോലീസിന്റെ കൈവശമുള്ള തോക്കുകള്‍ തട്ടിയെടുക്കുകയും വെടിവെക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് തങ്ങള്‍ വെടിവെച്ചുവെന്നും കമ്മീഷണര്‍ വി.സി. സജ്ജനാര്‍ പറയുന്നു. പ്രതികളുടെ ആക്രമണത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Related Post

മുഖ്യമന്ത്രിക്ക് ഡല്‍ഹിയിൽ ബുള്ളറ്റ്പ്രൂഫ് കാറും ജാമറും

Posted by - Nov 16, 2019, 03:55 pm IST 0
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിലും സുരക്ഷ വര്‍ധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ  വര്‍ധിപ്പിച്ചത്. അദ്ദേഹത്തിന്  ബുള്ളറ്റ് പ്രൂഫ് കാര്‍ നല്‍കി. ജാമര്‍ ഘടിപ്പിച്ച വാഹനവും…

ഹിന്ദു-മുസ്​ലിം കമിതാക്കതാക്കളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jun 7, 2018, 11:37 am IST 0
മുംബൈ: ഹിന്ദു-മുസ്​ലിം കമിതാക്കള്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മുംബൈ നഗരത്തിന്​ പുറത്തുള്ള മുലുന്ദ്​ എന്ന സ്ഥലത്താണ് അഫ്രോസ്​ ഖാന്‍(26),…

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കരസേനാ മേധാവി ബിപിൻ റാവത്തിനെ നിയമിച്ചു

Posted by - Dec 30, 2019, 06:04 pm IST 0
ന്യൂ ഡൽഹി: രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക തലവനായ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കരസേനാ മേധാവി ബിപിൻ റാവത്തിനെ നിയമിച്ചു. ബിപിൻ റാവത്ത് കരസേനാ മേധാവി…

തിളച്ചു കൊണ്ടിരുന്ന പഞ്ചസാരലായനിയില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ചു

Posted by - Apr 30, 2018, 04:44 pm IST 0
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ തിളച്ചു കൊണ്ടിരുന്ന പഞ്ചസാരലായനിയില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ചു. കളിക്കുന്നതിനിടയില്‍ ലായനി തിളച്ചു കൊണ്ടിരുന്ന അലുമിനിയം പാത്രത്തിലേക്ക് കുട്ടി വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ…

മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനിലയെങ്ങനെ? വിവരങ്ങള്‍ പുറത്തു വിടാതെ എയിംസ്

Posted by - Jun 25, 2018, 08:09 am IST 0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ ആരോഗ്യനിലയെ കുറിച്ച്‌ ഒരു വിവരവും പുറത്തു വിടാതെ എയിംസ്. കാര്‍ഡിയോതൊറാസിക് സെന്ററിലെ ഐസിയുവിലാണ് ഇപ്പോഴും അദ്ദേഹമുള്ളത്. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന്…

Leave a comment