പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ രജിസ്റ്ററിനെയും പിന്തുണച്ച് ശിവസേന എംപി. ഹേമന്ത് പാട്ടീല്‍

113 0

മുംബൈ: പൗരത്വ ഭേദഗതി നിയമത്തെയും,ദേശീയ പൗരത്വ രജിസ്റ്ററിനെയും  പിന്തുണച്ച് ശിവസേന എംപി. എന്‍ആര്‍സിയെയും സിഎഎയെയും അനുകൂലിക്കേണ്ടതില്ലെന്ന നിലപാട് ശിവസേന സ്വീകരിച്ചതിന് പിന്നാലെയാണ് ഇത്. മഹാരാഷ്ട്ര ഹിംഗോളിയിലെ ലോക്‌സഭാംഗം ഹേമന്ത് പാട്ടീലാണ് പിന്തുണ അറിയിച്ച് കത്തയച്ചത്.

ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയില്‍ അനുകൂലിച്ചിരുന്നില്ല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയുമായും സഖ്യമുണ്ടാക്കിയതിന് പിന്നാലെയായിരുന്നു ശിവസേനയുടെ പിന്മാറ്റം. യോഗങ്ങളുടെ തിരക്കായതിനാല്‍ സിഎഎയെയും എന്‍ആര്‍സിയെയും പിന്തുണച്ചുള്ള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ലെന്ന് ഹേമന്ദ് പാട്ടീല്‍ പ്രതികരിച്ചു. പ്രകടനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്നും ഈ പ്രശ്‌നങ്ങളില്‍ ലോക്‌സഭയില്‍ പിന്തുണച്ചിട്ടുണ്ടെന്നും ഹേമന്ത് പാട്ടീല്‍ കത്തില്‍ വ്യക്തമാക്കി.

Related Post

നി​കു​തി ന​ട​പ​ടി​ക​ൾ സു​താ​ര്യ​മാ​ക്കും: നിർമ്മല സീതാരാമൻ

Posted by - Sep 14, 2019, 05:11 pm IST 0
ന്യൂ ഡൽഹി: രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. നിലവിലുള്ള  സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നും ധനമന്ത്രി പറഞ്ഞു. കയറ്റുമതി ഉൽ‌പ്പന്നങ്ങളുടെ നികുതി ഒഴിവാക്കുന്നതിനായി 2020…

ഭീകരാക്രമണ ഭീഷണി; ചെന്നൈയിലും, കാഞ്ചീപുരത്തും സുരക്ഷ ശക്തമാക്കി

Posted by - Sep 17, 2019, 06:52 pm IST 0
ചെന്നൈ: ചെന്നൈയിലും, കാഞ്ചീപുരത്തും ബോംബാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പ്രധാന മേഖലകളിൽ ബോംബാക്രമണം ഉണ്ടാകുമെന്ന ഭീഷണിയെ തുടർന്ന് ചെന്നൈയിൽ എംജിആർ റെയിൽവേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും സുരക്ഷ…

മഹാരാഷ്ട്ര വിഷയത്തിൽ ചൊവാഴ്ച രാവിലെ 10 .30ന് സുപ്രീം കോടതി ഉത്തരവിടും 

Posted by - Nov 25, 2019, 12:18 pm IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ നാളെ രാവിലെ 10.30-ന് സുപ്രീം കോടതി  ഉത്തരവിടും. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ഒടുവിലായിരുന്നു…

സോണിയ  ഗാന്ധി പിറന്നാള്‍ ആഘോഷം വേണ്ടെന്നുവച്ചു  

Posted by - Dec 8, 2019, 06:16 pm IST 0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ചു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെയും ഡല്‍ഹിയിലെ തീപ്പിടിത്തത്തില്‍ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായതിന്റെയും കാരണത്താലാണ്  സോണിയ പിറന്നാള്‍…

Leave a comment