മുംബൈ: പൗരത്വ ഭേദഗതി നിയമത്തെയും,ദേശീയ പൗരത്വ രജിസ്റ്ററിനെയും പിന്തുണച്ച് ശിവസേന എംപി. എന്‍ആര്‍സിയെയും സിഎഎയെയും അനുകൂലിക്കേണ്ടതില്ലെന്ന നിലപാട് ശിവസേന സ്വീകരിച്ചതിന് പിന്നാലെയാണ് ഇത്. മഹാരാഷ്ട്ര ഹിംഗോളിയിലെ ലോക്‌സഭാംഗം ഹേമന്ത് പാട്ടീലാണ് പിന്തുണ അറിയിച്ച് കത്തയച്ചത്.
ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയില്‍ അനുകൂലിച്ചിരുന്നില്ല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയുമായും സഖ്യമുണ്ടാക്കിയതിന് പിന്നാലെയായിരുന്നു ശിവസേനയുടെ പിന്മാറ്റം. യോഗങ്ങളുടെ തിരക്കായതിനാല്‍ സിഎഎയെയും എന്‍ആര്‍സിയെയും പിന്തുണച്ചുള്ള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ലെന്ന് ഹേമന്ദ് പാട്ടീല്‍ പ്രതികരിച്ചു. പ്രകടനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്നും ഈ പ്രശ്‌നങ്ങളില്‍ ലോക്‌സഭയില്‍ പിന്തുണച്ചിട്ടുണ്ടെന്നും ഹേമന്ത് പാട്ടീല്‍ കത്തില്‍ വ്യക്തമാക്കി.