പൗരത്വ ഭേദഗതി നിയമം ന്യൂനപക്ഷ ജനതയുടെ പൗരത്വം കവര്‍ന്നെടുക്കുമെന്ന് കോണ്‍ഗ്രസ് അഭ്യൂഹങ്ങള്‍ പരത്തുന്നു : അമിത് ഷാ 

152 0

ഷിംല: പൗരത്വ ഭേദഗതി നിയമത്തില്‍ ആരുടേയും പൗരത്വം കവര്‍ന്നെടുക്കാന്‍ നിയമമില്ലെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 'ഈ രാജ്യത്തെ എല്ലാ പൗരന്മാരോടും  ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഈ നിയമത്തില്‍ എവിടെയും ന്യൂനപക്ഷങ്ങളടക്കം ആരുടെയും  പൗരത്വം എടുത്തുകളയാന്‍ വ്യവസ്ഥയില്ല'അമിത് ഷാ പറഞ്ഞു. ഷിംലയില്‍ ബിജെപിയുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശ്, പാകിസ്താന്‍ അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള വ്യവസ്ഥ മാത്രമാണ് പൗരത്വഭേദഗതി നിയമത്തിലുള്ളത്.  ഈ നിയമം ന്യൂനപക്ഷ ജനതയുടെ പൗരത്വം കവര്‍ന്നെടുക്കുമെന്ന് കോണ്‍ഗ്രസ് അഭ്യൂഹങ്ങള്‍ പരത്തുന്നു. ഈ നിയമത്തില്‍ പൗരത്വം കവര്‍ന്നെടുക്കാനുള്ള വ്യവസ്ഥയുണ്ടെങ്കില്‍ അത് കാണിക്കാൻ  താന്‍ രാഹുലിനെ വെല്ലുവിളിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

Related Post

കാശ്മീരിലേക്കുളള 'വന്ദേ ഭാരത് എക്സ്പ്രസ്സ്' അമിത് ഷാ ഉത്‌ഘാടനം ചെയ്തു

Posted by - Oct 3, 2019, 02:51 pm IST 0
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ തീവണ്ടി സർവീസായ 'വന്ദേ ഭാരത് എക്സ്പ്രസ്സ്' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ  നിന്നും ഫ്ലാഗ് ഓഫ്‌ ചെയ്തു. ഡൽഹിക്കും…

ബജറ്റ് 2020 : കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 16 കര്‍മ്മപദ്ധതികൾ 

Posted by - Feb 1, 2020, 04:23 pm IST 0
ന്യൂദല്‍ഹി: കാര്‍ഷിക മേഖലയുടെ ക്ഷേമത്തിനായി 16 കര്‍മ്മപദ്ധതികളുമായി ഈ വർഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കാര്‍ഷിക മേഖലയ്ക്കായി ആകെ 2.83 ലക്ഷം കോടി രൂപ…

മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു

Posted by - Jun 5, 2018, 09:34 am IST 0
മുംബൈ: മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു. മുതിര്‍ന്ന ശിവസേന നേതാവായ അദ്ദേഹം മുഖ്യമന്ത്രിക്കും പാര്‍ട്ടി അധ്യക്ഷനും രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രി രാജി സ്വീകരിച്ചിട്ടില്ല. ജൂണ്‍…

മയക്കുമരുന്ന് ഗുളികകളുമായി ക്രിക്കറ്റ് താരം പിടിയില്‍

Posted by - Apr 23, 2018, 12:40 pm IST 0
ചിറ്റഗോങ്: മയക്കുമരുന്ന് ഗുളികകളുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം പിടിയില്‍. 14,000ത്തോളം മെതാംഫെറ്റമീന്‍ മയക്കുമരുന്ന് ഗുളികകളുമായാണ് ബംഗ്ലാദേശിലെ വനിതാ ക്രിക്കറ്റ് താരം ധാക്ക പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന…

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് രാജിവെച്ചു  

Posted by - Mar 16, 2021, 12:51 pm IST 0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ സ്ഥാനത്തുനിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി സമര്‍പ്പിച്ചത്. ഒന്നര വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി ജോലി…

Leave a comment