ഷിംല: പൗരത്വ ഭേദഗതി നിയമത്തില്‍ ആരുടേയും പൗരത്വം കവര്‍ന്നെടുക്കാന്‍ നിയമമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 'ഈ രാജ്യത്തെ എല്ലാ പൗരന്മാരോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഈ നിയമത്തില്‍ എവിടെയും ന്യൂനപക്ഷങ്ങളടക്കം ആരുടെയും പൗരത്വം എടുത്തുകളയാന്‍ വ്യവസ്ഥയില്ല'അമിത് ഷാ പറഞ്ഞു. ഷിംലയില്‍ ബിജെപിയുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശ്, പാകിസ്താന്‍ അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള വ്യവസ്ഥ മാത്രമാണ് പൗരത്വഭേദഗതി നിയമത്തിലുള്ളത്. ഈ നിയമം ന്യൂനപക്ഷ ജനതയുടെ പൗരത്വം കവര്‍ന്നെടുക്കുമെന്ന് കോണ്‍ഗ്രസ് അഭ്യൂഹങ്ങള്‍ പരത്തുന്നു. ഈ നിയമത്തില്‍ പൗരത്വം കവര്‍ന്നെടുക്കാനുള്ള വ്യവസ്ഥയുണ്ടെങ്കില്‍ അത് കാണിക്കാൻ താന്‍ രാഹുലിനെ വെല്ലുവിളിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
