ന്യൂദല്‍ഹി : ദല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ചില തീവ്രവാദ സംഘടനകള്‍ കലാപത്തിന് ശ്രമിക്കുന്നെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ദല്‍ഹി പോലീസിന് കരുതല്‍ തടങ്കല്‍ അടക്കം പൂര്‍ണ അധികാരം നല്‍കാന്‍ കേന്ദ്രമന്ത്രി അമിത് ഷാ തീരുമാനിച്ചത്. ക്രമസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നവരെ കരുതല്‍ തടങ്കലില്‍ വെയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കി. ഇതുപ്രകാരം അക്രമകാരിയോ പ്രശ്‌നം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നോ തോന്നിയാല്‍ കുറ്റം ചുമത്താതെ അവരെ കസ്റ്റഡിയില്‍ എടുക്കാന്‍ അനുമതി നല്‍കുന്നതാണ് ഈ നിയമം.
Related Post
വടക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ജമ്മു കാഷ്മീര്‍ സംസ്ഥാനങ്ങള്‍ കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു. പഞ്ചാബില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായി. സുക്മ നദി കരകവിഞ്ഞൊഴുക്കുന്നു. കനത്ത മഴയില്‍ മൂന്നു…
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജവാർത്ത പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ
തൃശൂർ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തൃശൂർ ജില്ലയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി…
ബുദ്ഗാമില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടത് അറിയാതെ പറ്റിയ അബദ്ധം : എയര്‍ ചീഫ് രാകേഷ് കുമാര്‍ സിങ്
ന്യൂഡല്‍ഹി: ഇന്ത്യ ബലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ബുദ്ഗാമില്‍ വ്യോമസേനയുടെ ഹെലികോപറ്റര്‍ വെടിവെച്ചിട്ടത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് എയര്‍ ചീഫ് രാകേഷ് കുമാര്‍ സിങ്. 'വലിയ തെറ്റ്' എന്നാണ്…
സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വ്യാഴാഴ്ച പുലര്‍ച്ചെ സാഗോ അരിസല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത് . ഭീകരര്‍ ഒരു വീട്ടില്‍…
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമാക്കി വ്യാജ ബോംബ് ഭീഷണി
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമാക്കി വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച വിമാന ജീവനക്കാരന്‍ അറസ്റ്റില്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരനായ കാര്‍തിക് മാധവ് ഭട്ടാണ്…