ന്യൂദല്‍ഹി : ദല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ചില തീവ്രവാദ സംഘടനകള്‍ കലാപത്തിന് ശ്രമിക്കുന്നെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ദല്‍ഹി പോലീസിന് കരുതല്‍ തടങ്കല്‍ അടക്കം പൂര്‍ണ അധികാരം നല്‍കാന്‍ കേന്ദ്രമന്ത്രി അമിത് ഷാ തീരുമാനിച്ചത്. ക്രമസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നവരെ കരുതല്‍ തടങ്കലില്‍ വെയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കി. ഇതുപ്രകാരം അക്രമകാരിയോ പ്രശ്‌നം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നോ തോന്നിയാല്‍ കുറ്റം ചുമത്താതെ അവരെ കസ്റ്റഡിയില്‍ എടുക്കാന്‍ അനുമതി നല്‍കുന്നതാണ് ഈ നിയമം.
