സത്യസരണി റെയ്ഡ് ചെയ്യാനുള്ള ബലം പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നട്ടെല്ലിനില്ല : സെൻകുമാർ  

253 0

തിരുവനന്തപുരം: ലൗ ജിഹാദിന്റെ കേന്ദ്രമായ സത്യസരണി റെയ്ഡ് ചെയ്യാനുള്ള  ബലം  പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നട്ടെല്ലിനില്ലെന്നു മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റിലൂടെയാണ് സെന്‍കുമാർ പ്രതികരിച്ചത്.. ലൗജിഹാദ് എന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യത്തിന് തെളിവില്ല എന്ന് ഡിജിപി പറയുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവുകേടു തന്നെയാണ്. ഡിജിപിക്ക് തെളിവാണ് വേണ്ടതെങ്കില്‍ മെറിന്‍ ജേക്കബ് മുതല്‍ ഈവ ആന്റണി വരെ ഇവിടെ നിരവധി തെളിവുകള്‍ നിരത്താനുണ്ട്. അടുത്തതായി തെളിവ് ചോദിച്ചിരിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ ആണ്. സാധാരണയായി ഇങ്ങനെ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസ് ഉപരോധിക്കുകയായിരുന്നു സംഘടനയുടെ പതിവ്. ഇപ്രാവശ്യം തെളിവ് അന്വേഷിച്ചു തുടങ്ങി. പൗരത്വ ബില്ലിനെതിരെ ഇത്രയും പ്രക്ഷോഭങ്ങള്‍ നടത്തിയത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് എന്ന് ആര്‍ക്കുമറിയില്ലെന്നും സെന്‍കുമാര്‍. 

Related Post

പ്രധാനമന്ത്രിയുടെ നാളത്തെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണി

Posted by - Dec 21, 2019, 03:53 pm IST 0
ഡല്‍ഹി; പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണി. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഞായറാഴ്ച നടത്താനിരിക്കുന്ന  പരിപാടിക്ക് തീവ്രവാദ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. …

ആം ആദ്മി പാര്‍ട്ടി നേതാവിനെ  മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Feb 25, 2020, 03:31 pm IST 0
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ  മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന മുരാരി ലാല്‍ ജെയിനെയാണ് തിങ്കളാഴ്ച ലളിത്പൂരിന്‌ സമീപം ഒരു പാലത്തിനു…

അമിത്ഷാ രാജിവെക്കണമെന്ന് സോണിയ ഗാന്ധി 

Posted by - Feb 26, 2020, 03:21 pm IST 0
ന്യൂഡല്‍ഹി:  ഡല്‍ഹി കലാപം ആസൂത്രിതമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.  കലാപത്തിന് കാരണം  ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമായിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് സമയത്തും ഇതുണ്ടായ താണെന്നും സോണിയ…

സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് ആറ് പേർ മരിച്ചു

Posted by - Nov 19, 2019, 05:14 pm IST 0
ന്യൂ ഡൽഹി :  സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് നാല് സൈനികരടക്കം ആറ് പേർ മരിച്ചു. സൈന്യത്തിന് വേണ്ടി ചുമടെടുക്കുന്ന രണ്ട് പേരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ…

കിഴക്കൻ ഡൽഹിയിൽ വീണ്ടും പ്രതിഷേധം ശക്തമായി 

Posted by - Dec 17, 2019, 04:28 pm IST 0
ഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം കനത്തു .  കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി. സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ…

Leave a comment