തിരുവനന്തപുരം: ലൗ ജിഹാദിന്റെ കേന്ദ്രമായ സത്യസരണി റെയ്ഡ് ചെയ്യാനുള്ള ബലം പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നട്ടെല്ലിനില്ലെന്നു മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റിലൂടെയാണ് സെന്‍കുമാർ പ്രതികരിച്ചത്.. ലൗജിഹാദ് എന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യത്തിന് തെളിവില്ല എന്ന് ഡിജിപി പറയുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവുകേടു തന്നെയാണ്. ഡിജിപിക്ക് തെളിവാണ് വേണ്ടതെങ്കില്‍ മെറിന്‍ ജേക്കബ് മുതല്‍ ഈവ ആന്റണി വരെ ഇവിടെ നിരവധി തെളിവുകള്‍ നിരത്താനുണ്ട്. അടുത്തതായി തെളിവ് ചോദിച്ചിരിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ ആണ്. സാധാരണയായി ഇങ്ങനെ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസ് ഉപരോധിക്കുകയായിരുന്നു സംഘടനയുടെ പതിവ്. ഇപ്രാവശ്യം തെളിവ് അന്വേഷിച്ചു തുടങ്ങി. പൗരത്വ ബില്ലിനെതിരെ ഇത്രയും പ്രക്ഷോഭങ്ങള്‍ നടത്തിയത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് എന്ന് ആര്‍ക്കുമറിയില്ലെന്നും സെന്‍കുമാര്‍.
