മുംബൈ പാട്ടോളത്തിന് അണുശക്തി നഗറിൽ അരങ്ങുണരും

251 0

മുംബൈ : ഞെരളത്ത് കലാശ്രമം മലയാളത്തിന്റെ തനത് കൊട്ട് പാട്ട് രൂപങ്ങളെ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കുന്നതിനും വേണ്ടി വിഭാവനം ചെയ്ത 'പാട്ടോള'ത്തിന്റെ മുംബൈയിലെ നാലാം അദ്ധ്യായത്തിന്റെ വിളംബരം ഫെബ്രുവരി 1 ന് വൈകുന്നേരം 6 മണിക്ക് 'വൈഖരി'യുടെ നേതൃത്വത്തിൽ, ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ അണുശക്തി നഗർ എ. ഇ. സി. എസ്. ഗ്രൗണ്ട് നമ്പർ രണ്ടിൽ അരങ്ങേറും. 

                                                                                                           

ഞെരളത്ത് ഹരിഗോവിന്ദനോടൊപ്പം ഇടക്കയിൽ പെരിങ്ങോട് മണികണ്ഠനും,  മിഴാവിൽ കലാമണ്ഢലം ശിവപ്രസാദും, ആറങ്ങോട്ടുകര വയലി മുളവാദ്യ സംഘവും ചേർന്നവതരിപ്പിക്കുന്ന ''ഹരിമുരളീരവ''ത്തോടെ ഈ വർഷത്തെ മുംബൈ പാട്ടോളത്തിന് തുടക്കമാകും.

 തുടർന്ന് ഫെബ്രുവരി 22, 23 തീയതികളില്‍ പെൺപാട്ടോളം, നാട്ടുപാട്ടോളം എന്നിവ ഡോംബിവിലി ഈസ്റ്റിലെ ഹോളി ഏയ്ഞ്ചൽസ് സ്കൂളിൽ അരങ്ങേറുമെന്ന് സംഘാടകരായ 'വൈഖരി' അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  9820708662.

Related Post

കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം

Posted by - Dec 7, 2018, 12:05 pm IST 0
കൊച്ചി: ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 21 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ചിത്തിര ആട്ട…

 ഗായകന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Posted by - May 11, 2018, 08:32 am IST 0
തലശ്ശേരി: പ്രഫഷനല്‍ ഗായകന്‍ ജോയ് പീറ്റര്‍(52) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സാരംഗ് ഓര്‍ക്കസ്ട്ര, ന്യൂ മാഹിയിലൂടെ ആണ് ജോയ് പീറ്റര്‍ എന്ന ഗായകനെ നേടിത്തന്നത്.…

പ്രണയത്തിന്റെ രക്തസാക്ഷിയായി നീനുവും 

Posted by - May 29, 2018, 10:16 am IST 0
കോട്ടയം: കാത്തിരിപ്പ് കണ്ണീരിലാഴ്‌ത്തി കെവിന്‍ തിരിച്ച്‌ വരില്ലെന്ന് അറിഞ്ഞതോടെ ഇല്ലാതായത് ഒരു ജീവന്‍ മാത്രമല്ല. 'ഇനിയെന്ത് ചെയ്യും അപ്പച്ഛാ' എന്ന നീനുവിന്റെ ചോദ്യത്തിന് മുന്നില്‍ മറുപടി പറയാന്‍…

ഹെല്‍മറ്റ് ധരിക്കാതെ വനിതാ മതില്‍ പ്രചാരണം; എം എല്‍ എ യു. പ്രതിഭക്കെതിരെ പോലീസ് പിഴ ചുമത്തി

Posted by - Jan 1, 2019, 04:38 pm IST 0
ആലപ്പുഴ: ഹെല്‍മറ്റ് ധരിക്കാതെ വനിതാ മതില്‍ പ്രചാരണം നടത്തിയ എം എല്‍ എ യു. പ്രതിഭക്കെതിരെ പോലീസ് പിഴ ചുമത്തി. കായംകുളം പോലീസാണ് പ്രതിഭക്കെതിരെ പിഴ ചുമത്തിയത്.…

വടകരയില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്

Posted by - Nov 18, 2018, 02:23 pm IST 0
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്. ഇന്ന് രാവിലെയാണ് സംഭവം. ദേശീയ പാതയില്‍ പാലാട്ട് നടയില്‍ വച്ചാണ് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസിന് നേരെ…

Leave a comment