മുംബൈ : ഞെരളത്ത് കലാശ്രമം മലയാളത്തിന്റെ തനത് കൊട്ട് പാട്ട് രൂപങ്ങളെ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കുന്നതിനും വേണ്ടി വിഭാവനം ചെയ്ത 'പാട്ടോള'ത്തിന്റെ മുംബൈയിലെ നാലാം അദ്ധ്യായത്തിന്റെ വിളംബരം ഫെബ്രുവരി 1 ന് വൈകുന്നേരം 6 മണിക്ക് 'വൈഖരി'യുടെ നേതൃത്വത്തിൽ, ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ അണുശക്തി നഗർ എ. ഇ. സി. എസ്. ഗ്രൗണ്ട് നമ്പർ രണ്ടിൽ അരങ്ങേറും.
ഞെരളത്ത് ഹരിഗോവിന്ദനോടൊപ്പം ഇടക്കയിൽ പെരിങ്ങോട് മണികണ്ഠനും, മിഴാവിൽ കലാമണ്ഢലം ശിവപ്രസാദും, ആറങ്ങോട്ടുകര വയലി മുളവാദ്യ സംഘവും ചേർന്നവതരിപ്പിക്കുന്ന ''ഹരിമുരളീരവ''ത്തോടെ ഈ വർഷത്തെ മുംബൈ പാട്ടോളത്തിന് തുടക്കമാകും.
തുടർന്ന് ഫെബ്രുവരി 22, 23 തീയതികളില്‍ പെൺപാട്ടോളം, നാട്ടുപാട്ടോളം എന്നിവ ഡോംബിവിലി ഈസ്റ്റിലെ ഹോളി ഏയ്ഞ്ചൽസ് സ്കൂളിൽ അരങ്ങേറുമെന്ന് സംഘാടകരായ 'വൈഖരി' അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9820708662.