പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന സമരങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു: മുഖ്യമന്ത്രി

196 0

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ  നടക്കുന്ന സമരങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എസ്ഡിപിഐക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ സമരങ്ങളില്‍ അക്രമം ഉണ്ടാക്കുന്നത് എസ്ഡിപിഐയാണെന്നും മഹല്ല് കമ്മറ്റികള്‍ അവരുടെ പ്രതിഷേധ പരിപാടികളില്‍ ഇവരുടെ നുഴഞ്ഞുകയറ്റം ശ്രദ്ധിക്കണം.  പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ കേസ് എടുക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രി എസ്ഡിപിഐയെ പേരെടുത്ത് പറഞ്ഞു വിമര്‍ശിച്ചത്. മഹല്ല് സമരങ്ങളില്‍ തീവ്രവാദ സംഘങ്ങള്‍ കയറിക്കൂടി കാര്യങ്ങള്‍ വഴിതിരിച്ച് വിടാന്‍  ശ്രമം നടക്കുന്നുണ്ട്.

Related Post

നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും 

Posted by - Oct 1, 2019, 02:11 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായി സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. മഞ്ചേശ്വരത്ത് 13 പേരും എറണാകുളത്ത് 11 പേരും വട്ടിയൂർക്കാവിൽ 10…

ഗവർണറെ തടഞ്ഞ പ്രതിപക്ഷാംഗങ്ങൾക്ക് എതിരെ നടപടിയില്ല; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

Posted by - Jan 30, 2020, 12:31 pm IST 0
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിൽ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ പ്രതിപക്ഷാംഗങ്ങൾക്ക് എതിരെ നടപടി കാര്യം ആലോച്ചിട്ടില്ലെന്ന്  സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. എന്നാൽ ഗവർണറെ…

പ്രളയപുനര്‍നിര്‍മാണത്തിന് നെതര്‍ലാന്റിനെ മാതൃകയാക്കും: മുഖ്യമന്ത്രി  

Posted by - May 20, 2019, 02:17 pm IST 0
തിരുവനന്തപുരം: യൂറോപ്യന്‍ പര്യടനം ഫലപ്രദമായിരുന്നുവെന്നും സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ നിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃകകള്‍ വിദേശ രാജ്യങ്ങളിലുണ്ട്. തിരുവനന്തപുരത്ത്…

മന്ത്രി സുനില്‍കുമാറിന് രണ്ടാമതും കൊവിഡ്; മകനും രോഗം  

Posted by - Apr 15, 2021, 12:44 pm IST 0
തൃശ്ശൂര്‍: കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചു.…

തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുത് : ഹൈക്കോടതി

Posted by - Feb 13, 2020, 05:45 pm IST 0
കൊച്ചി:  തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെ ചോദ്യംചെയ്ത് യുഡിഎഫ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പുതിയ…

Leave a comment