തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന സമരങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എസ്ഡിപിഐക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ സമരങ്ങളില്‍ അക്രമം ഉണ്ടാക്കുന്നത് എസ്ഡിപിഐയാണെന്നും മഹല്ല് കമ്മറ്റികള്‍ അവരുടെ പ്രതിഷേധ പരിപാടികളില്‍ ഇവരുടെ നുഴഞ്ഞുകയറ്റം ശ്രദ്ധിക്കണം. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ കേസ് എടുക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രി എസ്ഡിപിഐയെ പേരെടുത്ത് പറഞ്ഞു വിമര്‍ശിച്ചത്. മഹല്ല് സമരങ്ങളില്‍ തീവ്രവാദ സംഘങ്ങള്‍ കയറിക്കൂടി കാര്യങ്ങള്‍ വഴിതിരിച്ച് വിടാന്‍ ശ്രമം നടക്കുന്നുണ്ട്.
