സൈന്യത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് ഭരണഘടനാ മാര്‍ച്ച് നടത്താനുള്ള ശ്രമം പട്ടാളം തടഞ്ഞു

97 0

കണ്ണൂര്‍ : സൈന്യത്തിന്റെ അധീനതയിലുള്ള സെന്റ് മൈക്കിള്‍സ് സ്‌കൂളിന് സമീപത്തെ മൈതാനത്ത് മാര്‍ച്ച് നടത്താനുള്ള ശ്രമം പട്ടാളം തടഞ്ഞു. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ഭരണഘടനാ മാര്‍ച്ചാണ് തടഞ്ഞത്. 

സെന്റ് മൈക്കിള്‍സ് സ്‌കൂളിന് സമീപത്തുള്ള  മൈതാനം ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ്(ഡിഎസ്‌സി)യുടെ അധീനതയിലുള്ളതാണ്. ഈ സ്ഥലത്ത്  പ്രകടനം നടത്തരുതെന്ന് സൈന്യം നേരത്തെ അറിയിച്ചതാണ്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ പ്രകടനവുമായി എത്തിയതോടെയാണ് സൈന്യം മാര്‍ച്ച് തടഞ്ഞത്. ആയുധധാരികളായ പട്ടാളക്കാര്‍ സ്ഥലത്ത് അണിനിരന്നാണ് പ്രകടനക്കാരെ തിരിച്ചയച്ചത്. 
 

Related Post

കേരളത്തില്‍ കോവിഡ് തീവ്രവ്യാപനം; രോഗികളുടെ എണ്ണം എണ്ണായിരം കടന്നു  

Posted by - Apr 14, 2021, 03:43 pm IST 0
തിരുവനന്തപുരം:കൊവിഡിന്റെ തീവ്രവ്യാപനത്തില്‍ നടുങ്ങി കേരളം. ഇന്ന് 8778 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ രോഗികളുടെ എണ്ണം 8000 കടക്കുന്നത് നവംബര്‍ 4 ന് ശേഷം ഇത് ആദ്യമാണ്.…

ഭാര്യയുടെ ഫോട്ടോ പ്രചരിപ്പിച്  വര്‍ഗ്ഗീയ  കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചയാൾ പിടിയിൽ 

Posted by - Jan 16, 2020, 11:42 am IST 0
വളാഞ്ചേരി : സമൂഹ മാധ്യമത്തില്‍ ഭാര്യയുടെ ഫോട്ടോ പ്രചരിപ്പിച്  വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച കാര്‍ത്തല സ്വദേശിയായ ഷഫീഖ് റഹ്മാൻ  പിടിയിൽ.  വാട്‌സ്ആപ്പ് വഴി ഭാര്യയുടെ ഫോട്ടോ…

കിഫ്ബിക്കെതിരെ കേസെടുത്ത് ഇ ഡി; സിഇഒയ്ക്ക് നോട്ടീസ്  

Posted by - Mar 3, 2021, 10:30 am IST 0
തിരുവനന്തപുരം: കിഫ്ബിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കിഫ്ബി സിഇഒ കെ എം എബ്രാഹം, ഡപ്യൂട്ടി സിഇഒ എന്നിവര്‍ക്ക് നോട്ടീസയച്ചു. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.…

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട

Posted by - Dec 18, 2019, 10:11 am IST 0
തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. രണ്ട് ആന്ധ്രാ സ്വദേശികളില്‍ നിന്ന് രണ്ട് കോടി രൂപയോളം വില മതിക്കുന്ന അഞ്ചരക്കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തു.…

ശബരിമലയിലെ യുവതീ പ്രവേശനവിധി അന്തിമമല്ലെന്ന് സുപ്രീംകോടതി

Posted by - Dec 5, 2019, 02:35 pm IST 0
ന്യൂദല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനവിധി അന്തിമമല്ലെന്ന് സുപ്രീംകോടതി. 2018ല്‍ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അവസാനത്തേത് അല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ. വിധിയിലെ ചിലകാര്യങ്ങള്‍ പരിശോധിക്കുന്നതിന്…

Leave a comment