കണ്ണൂര്‍ : സൈന്യത്തിന്റെ അധീനതയിലുള്ള സെന്റ് മൈക്കിള്‍സ് സ്‌കൂളിന് സമീപത്തെ മൈതാനത്ത് മാര്‍ച്ച് നടത്താനുള്ള ശ്രമം പട്ടാളം തടഞ്ഞു. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ഭരണഘടനാ മാര്‍ച്ചാണ് തടഞ്ഞത്.
സെന്റ് മൈക്കിള്‍സ് സ്‌കൂളിന് സമീപത്തുള്ള മൈതാനം ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ്(ഡിഎസ്‌സി)യുടെ അധീനതയിലുള്ളതാണ്. ഈ സ്ഥലത്ത് പ്രകടനം നടത്തരുതെന്ന് സൈന്യം നേരത്തെ അറിയിച്ചതാണ്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ പ്രകടനവുമായി എത്തിയതോടെയാണ് സൈന്യം മാര്‍ച്ച് തടഞ്ഞത്. ആയുധധാരികളായ പട്ടാളക്കാര്‍ സ്ഥലത്ത് അണിനിരന്നാണ് പ്രകടനക്കാരെ തിരിച്ചയച്ചത്.