ഡല്‍ഹിയില്‍ നടന്നത്  ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു മോഡലാണെന്ന്  പി.കെ കുഞ്ഞാലിക്കുട്ടി

146 0

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്നത്  ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു മോഡലാണെന്ന്  പി.കെ കുഞ്ഞാലിക്കുട്ടി. ഗുജറാത്തില്‍ മോദിയും അമിത് ഷായും ഒന്നിച്ച പോലെ ഡല്‍ഹിയിലും ഒന്നിക്കുകയായിരുന്നു. 

നിയമ വാഴ്ചയും ആഭ്യന്തര വകുപ്പും പൂര്‍ണമായും തകർന്നതിന്റെ നേര്‍കാഴ്ചയാണ് ഡൽഹിയിൽ കണ്ടത്. ട്രംപ് രാജ്യത്ത് എത്തിയ സമയത്ത് തന്നെ നടന്ന കലാപത്തിലൂടെ ലോകത്തിന് മുന്നില്‍ നമ്മള്‍ നാണം കെട്ടൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട്  മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിന് എത്തിയ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. യഥാര്‍ഥ കാര്യങ്ങൾ  അറിയാനും ആഭ്യന്തര മന്ത്രിയെ  കാണാനും മുസ്ലീം ലീഗ് പ്രതിനിധി സംഘം നാളെ രാവിലയോടെ ഡല്‍ഹിയിലെത്തും.

Related Post

ദിവസവേതനകാർക്ക് അടിയന്തിരമായി ക്ഷേമ പദ്ധതികൾ ഏർപ്പെടുത്തണം. സോണിയ മോദിയോട്

Posted by - Mar 24, 2020, 02:05 pm IST 0
ന്യൂഡൽഹി: രാജ്യത്ത് സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദിവസവേതന തൊഴിലാളികൾക്ക് അടിയന്തിരമായി ക്ഷേമ പദ്ധതികൾ തയ്യാറാക്കണമെന്ന് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിൽ ആവശ്യപെട്ടു. ഇക്കാര്യത്തിൽ…

ജമ്മു കശ്മീരിൽ 50,000 ഒഴിവുകൾ ഉടൻ നികത്തും: ഗവർണർ സത്യപാൽ മാലിക്

Posted by - Aug 29, 2019, 01:24 pm IST 0
ശ്രീനഗർ: അടുത്ത ഏതാനും മാസങ്ങളിൽ ജമ്മു കശ്മീർ സർക്കാർ വിവിധ സർക്കാർ വകുപ്പുകളിൽ 50,000 ഒഴിവുകൾ നികത്തും. രാജ്ഭവനിൽ നടന്ന പത്രസമ്മേളനത്തിൽ ഗവർണർ സത്യപാൽ മാലിക് ഇത്…

സംസ്ഥാനത്ത് ഇന്ന് മുതൽ നോക്കുകൂലി ഇല്ല : തൊഴില്‍ വകുപ്പ് ഉത്തരവിറക്കി

Posted by - May 1, 2018, 07:51 am IST 0
തിരുവനന്തപുരം: സാര്‍വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നുമുതല്‍ സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ച്‌ തൊഴില്‍ വകുപ്പ് ഉത്തരവിറക്കി. ചുമട്ട് തൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പ് ഭേദഗതി ചെയ്തതിന് ഗവര്‍ണറുടെ…

സീതാറാം യെച്ചൂരിക്ക് ജമ്മു കശ്മീർ  സന്ദർശിക്കാൻ സുപ്രീം കോടതി അനുമതി നൽകി

Posted by - Aug 28, 2019, 03:45 pm IST 0
സി.പി.ഐ എം സെക്രട്ടറി സീതാറാം യെച്ചൂരി ജമ്മു കശ്മീർ സന്ദർശിച്ച് പാർട്ടി സഹപ്രവർത്തകനും മുൻ എം.എൽ.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണും. ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്രം…

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

Posted by - Sep 15, 2018, 07:09 am IST 0
ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച പെട്രോളിന‌് 28 പൈസയും ഡീസലിന‌് 22 പൈസയും കൂട്ടി. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന‌് 81.28 രൂപയായി. ഡീസലിന‌് 73.30 രൂപയും.…

Leave a comment