കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്നത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു മോഡലാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഗുജറാത്തില്‍ മോദിയും അമിത് ഷായും ഒന്നിച്ച പോലെ ഡല്‍ഹിയിലും ഒന്നിക്കുകയായിരുന്നു.
നിയമ വാഴ്ചയും ആഭ്യന്തര വകുപ്പും പൂര്‍ണമായും തകർന്നതിന്റെ നേര്‍കാഴ്ചയാണ് ഡൽഹിയിൽ കണ്ടത്. ട്രംപ് രാജ്യത്ത് എത്തിയ സമയത്ത് തന്നെ നടന്ന കലാപത്തിലൂടെ ലോകത്തിന് മുന്നില്‍ നമ്മള്‍ നാണം കെട്ടൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിന് എത്തിയ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. യഥാര്‍ഥ കാര്യങ്ങൾ അറിയാനും ആഭ്യന്തര മന്ത്രിയെ കാണാനും മുസ്ലീം ലീഗ് പ്രതിനിധി സംഘം നാളെ രാവിലയോടെ ഡല്‍ഹിയിലെത്തും.