രോഗവ്യാപനം തടയാനും വൈറസ് ബാധിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും ശുശ്രൂഷിക്കാനും വൈദ്യശാസ്ത്രം പഠിക്കുന്ന തലമുറയും ആ രംഗത്ത് പ്രവർത്തിക്കുന്നവരും മറ്റെല്ലാം മാറ്റിവച്ച് രംഗത്തിറങ്ങേണ്ടതുണ്ട്. കൂട്ടായ ഇടപെടലിലൂടെ മാത്രമേ നമുക്ക് ഈ പ്രതിസന്ധി മറികടക്കാൻ കഴിയൂ. സംസ്ഥാനത്ത് പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മെഡിക്കൽ രംഗത്തെ സ്ഥാപനങ്ങൾ അതിൽ ഉൾപ്പെടുന്നില്ല. അവ ജാഗരൂകമായി നിലക്കൊള്ളേണ്ട ഘട്ടമാണിത്. പൊതുജനാരോഗ്യ സംരക്ഷണം ഭീഷണി നേരിടുന്ന നിർണ്ണായക ഘട്ടങ്ങളിൽ നാടിൻറെ രക്ഷാസൈന്യം ആയി സ്വയം മാറാൻ കഴിയുന്ന പുതിയ തലമുറ അവിടങ്ങളിൽ ഉണ്ട്. വൈദ്യശാസ്ത്രം ഏത് ധാരയിൽ പെട്ടതായാലും ആതുര സേവനത്തിന് വേണ്ടി ഉള്ളതാണ്. വൈദ്യശാസ്ത്ര വിദ്യാർഥികളും ഹൗസ് സർജൻമാരും ഉപരിപഠനം നടത്തുന്നവരും പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കുന്നവരും ഒന്നിച്ച്, ഒരേ മനസ്സായി നാടിനെ മുന്നോട്ടു നയിക്കാൻ ഇറങ്ങേണ്ട ഘട്ടമാണ് ഇത്. നിങ്ങളിൽനിന്ന് നാട് വലിയ സേവനമാണ് പ്രതീക്ഷിക്കുന്നത്. സഹജീവികൾക്ക് താങ്ങാവാൻ നമുക്ക് കൈകോർത്ത് മുന്നോട്ട് പോകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Related Post
കേരളത്തിൽ 19 പേർക്ക് കോവിഡ് 19 : മുഖ്യമന്ത്രി
കേരളത്തിൽ 19 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയതായി രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് വന്നയാൾ…
കോവിഡ് 19 സാമൂഹ്യവ്യാപനം തടയാന്‍ വിദഗ്ധസമിതി രൂപവത്കരിക്കും; ബാറുകള്‍ക്ക് നിയന്ത്രണമില്ല – മന്ത്രിസഭായോഗം
തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന് ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സമിതി രൂപവത്കരിക്കാനും .ഇതിനായി ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.വൈറസ് ബാധ സാമൂഹ്യവ്യാപനത്തിലേയ്ക്ക് നീങ്ങാനുള്ള സാഹചര്യത്തിലാണ് അതീവജാഗ്രത തുടരാനും…
സര്‍വരോഗസംഹാരിയായി ഇഞ്ചിയും ചുക്കും
ഏറെ ഔഷധഗുണങ്ങളുള്ളതാണ് ഇഞ്ചിയും ചുക്കും. ഇന്നും പലര്‍ക്കും ഇതിന്റെ മേന്മകള് അറിയില്ല. വീട്ടില്‍ ഇഞ്ചിയുണ്ടെങ്കില്‍ ശാരീരികാസ്വസ്ഥതകളിലേറിയ പങ്കിനെയും അകറ്റിനിര്‍ത്താന്‍ കഴിയും. ഇഞ്ചിയുടെയും ചുക്കിന്റെയും ചില ഔഷധഗുണങ്ങളാണ് താഴെകൊടുത്തിരിക്കുന്നത്.…
വേനലവധിക്ക് മുന്നേ ഒന്നുമുതൽ ഏഴുവരെയുള്ള ക്ളാസുകളിലെ പരീക്ഷകൾ വേണ്ടന്ന് വച്ചു
സുപ്രധാന അപ്ഡേറ്റുകൾ 1. കോവിഡ് – 19 ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ആറ് പേർdvക്ക് കൂടി സ്ഥിരീകരിച്ചിരിക്കുന്നു. സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം…
രാജ്യത്ത് സൈനികന് കോവിഡ് 19
ന്യൂ ഡൽഹി: രാജ്യത്ത് ആദ്യമായി ഒരു സൈനികന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജമ്മുകശ്മീരിലെ ലഡാക്കില്‍ നിന്നുള്ള കരസേന ജവാനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സൈനികന് ഇന്ത്യന്‍…