കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിൽ രംഗത്തിറങ്ങാൻ മുഴുവൻ മെഡിക്കൽ വിദ്യാർത്ഥികളോടും അഭ്യർത്ഥിക്കുന്നു,  മുഖ്യമന്ത്രി പിണറായി വിജയൻ</s

97 0

രോഗവ്യാപനം തടയാനും വൈറസ് ബാധിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും ശുശ്രൂഷിക്കാനും വൈദ്യശാസ്ത്രം പഠിക്കുന്ന തലമുറയും  ആ രംഗത്ത് പ്രവർത്തിക്കുന്നവരും മറ്റെല്ലാം മാറ്റിവച്ച് രംഗത്തിറങ്ങേണ്ടതുണ്ട്. കൂട്ടായ  ഇടപെടലിലൂടെ മാത്രമേ  നമുക്ക് ഈ പ്രതിസന്ധി മറികടക്കാൻ കഴിയൂ. സംസ്ഥാനത്ത് പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മെഡിക്കൽ രംഗത്തെ സ്ഥാപനങ്ങൾ അതിൽ ഉൾപ്പെടുന്നില്ല. അവ ജാഗരൂകമായി നിലക്കൊള്ളേണ്ട ഘട്ടമാണിത്.  പൊതുജനാരോഗ്യ സംരക്ഷണം ഭീഷണി നേരിടുന്ന നിർണ്ണായക ഘട്ടങ്ങളിൽ നാടിൻറെ രക്ഷാസൈന്യം ആയി  സ്വയം മാറാൻ കഴിയുന്ന പുതിയ തലമുറ  അവിടങ്ങളിൽ ഉണ്ട്. വൈദ്യശാസ്ത്രം ഏത് ധാരയിൽ പെട്ടതായാലും ആതുര സേവനത്തിന് വേണ്ടി ഉള്ളതാണ്. വൈദ്യശാസ്ത്ര വിദ്യാർഥികളും ഹൗസ് സർജൻമാരും ഉപരിപഠനം നടത്തുന്നവരും പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കുന്നവരും  ഒന്നിച്ച്, ഒരേ മനസ്സായി നാടിനെ മുന്നോട്ടു നയിക്കാൻ   ഇറങ്ങേണ്ട ഘട്ടമാണ് ഇത്. നിങ്ങളിൽനിന്ന് നാട് വലിയ സേവനമാണ് പ്രതീക്ഷിക്കുന്നത്. സഹജീവികൾക്ക് താങ്ങാവാൻ നമുക്ക് കൈകോർത്ത് മുന്നോട്ട് പോകാമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ

Related Post

രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി

Posted by - Mar 11, 2020, 10:49 am IST 0
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. പൂനൈയില്‍ മൂന്നു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 76 പേര്‍…

കോവിഡ് 19 ഒരു മരണം കൂടി 

Posted by - Mar 17, 2020, 12:27 pm IST 0
മുംബൈ : കോവിഡ് 19 ബാധിച്ച ഒരാൾ കൂടി മുംബൈയിലെ കസ്തൂർബാ ഹോസ്പിറ്റലിൽ  മരണമടഞ്ഞു .  ദുബായിൽ നിന്ന് വന്ന 64 വയസുള്ള വ്യക്തിയാണ്  മരിച്ചത്,  .39…

കേരളത്തിൽ 19 പേർക്ക് കോവിഡ് 19 : മുഖ്യമന്ത്രി

Posted by - Mar 13, 2020, 11:39 am IST 0
കേരളത്തിൽ 19 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയതായി രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് വന്നയാൾ…

രാജ്യം അതീവ ജാഗ്രതയിൽ , അതിർത്തിയിലെ പതിനെട്ടു ചെക് പോസ്റ്റുകൾ അടച്ചു.

Posted by - Mar 14, 2020, 11:47 am IST 0
ന്യൂഡൽഹി : കൊറോണ വൈറസ് മൂലം മരണം രണ്ടെണ്ണമായതോടെ , രാജ്യത്തു കടുത്ത സുരക്ഷയിലാണ് . ഇന്നലെ ഡൽഹി സ്വാദേശിയായ 69 കാരി മരിച്ച സാഹചര്യത്തിലാണ് അതിർത്തിയിലെ…

വേനലവധിക്ക് മുന്നേ ഒന്നുമുതൽ ഏഴുവരെയുള്ള ക്‌ളാസുകളിലെ പരീക്ഷകൾ വേണ്ടന്ന് വച്ചു

Posted by - Mar 10, 2020, 06:18 pm IST 0
സുപ്രധാന അപ്ഡേറ്റുകൾ  1. കോവിഡ് – 19 ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ആറ് പേർdvക്ക് കൂടി സ്ഥിരീകരിച്ചിരിക്കുന്നു. സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം…

Leave a comment