രാജ്യത്ത് സൈനികന് കോവിഡ് 19

103 0

ന്യൂ ഡൽഹി: രാജ്യത്ത് ആദ്യമായി ഒരു സൈനികന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജമ്മുകശ്മീരിലെ ലഡാക്കില്‍ നിന്നുള്ള കരസേന ജവാനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സൈനികന്‍ ഇന്ത്യന്‍ ആര്‍മിയിലെ ലഡാക് സ്‌കൗട്ട്‌സിലെ ലാന്‍സ് നായിക് ആണെന്ന് സേനാ അധികൃതര്‍ വ്യക്തമാക്കി. സൈനികന്റെ പിതാവ് ഇറാനില്‍ തീര്‍ത്ഥാടനത്തിന് പോയിരുന്നു.

ഇദ്ദേഹം ഫെബ്രുവരി 27 നാണ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് 29 ന് ഇയാളെ ലഡാക് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ക്വാറന്റീനില്‍ പാര്‍പ്പിച്ചിരുന്നു. സൈനികന്റെ പിതാവിന് കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് മുമ്പ് തന്നെ സ്ഥിരീകരിച്ചിരുന്ന പശ്ചാത്തലത്തിൽ ആയിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചതുപ്രവേശിപ്പിച്ചത് . പിതാവില്‍ നിന്നാണ് സൈനികന് കൊറോണ പകര്‍ന്നത്. കോവിഡ് സ്ഥിരീകരിച്ച സൈനികന്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് ഒന്നുവരെ അവധിയിലായിരുന്നു. മാര്‍ച്ച് രണ്ടിനാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.

.

Related Post

രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി

Posted by - Mar 11, 2020, 10:49 am IST 0
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. പൂനൈയില്‍ മൂന്നു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 76 പേര്‍…

കൊറോണ രോഗികള്‍ ആശുപത്രികളില്‍ നിന്ന് മുങ്ങുന്നു;  കൈയ്യില്‍ മുദ്ര പതിപ്പിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍

Posted by - Mar 17, 2020, 01:55 pm IST 0
മുംബൈ: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. കൊറോണ സ്ഥിരീകരിച്ച്‌ നിരീക്ഷണത്തിലുള്ളവരുടെ ഇടതു കൈയിലാണ് സീല്‍ പതിപ്പിക്കുന്നത്. നിരീക്ഷണത്തിലുള്ളവരെ…

കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിൻ്റെ മികവ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നു

Posted by - Mar 5, 2020, 10:23 am IST 0
ബിബിസി- യിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നടന്ന ഒരു ചർച്ചയിലാണ് കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രത്യേകതകൾ പരാമർശിക്കപ്പെട്ടത്. നിപ്പ, സിക്ക, കൊറോണ വൈറസ് ബാധ ഉൾപ്പെടെയുള്ള…

ഉറക്കം കുറയ്ക്കരുത്;  ഉറക്കക്കുറവിനെ പടിക്ക് പുറത്ത് കടത്താം  

Posted by - May 5, 2019, 03:50 pm IST 0
കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ ബാധിക്കുന്ന പ്രശ്‌നമാണ് ഉറക്കക്കുറവ്. ഉറക്കക്കുറവിനെ നിസാരമായി കരുതിയാല്‍ ഗുരുതരമായ വിപത്തിനെ ക്ഷണിച്ച് വരുത്തേണ്ടി വരും.  ത്വക്ക് സംബന്ധിയായ പ്രശ്‌നങ്ങള്‍ക്കും മുടികൊഴിച്ചില്‍ അടക്കമുള്ള…

ഇന്ത്യയിൽ കോവിഡ് മരണം 50: ആകെ 1965 രോഗബാധിതർ

Posted by - Apr 2, 2020, 01:53 pm IST 0
ഇന്ത്യയിൽ കോവിഡ് ബാധിച്ച് 50 പേർ മരിച്ചു . 1965 പേർക്കാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചത്.  രോഗബാധിതരായി 1764 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 150 പേർക്ക്…

Leave a comment