രാജ്യത്ത് സൈനികന് കോവിഡ് 19

95 0

ന്യൂ ഡൽഹി: രാജ്യത്ത് ആദ്യമായി ഒരു സൈനികന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജമ്മുകശ്മീരിലെ ലഡാക്കില്‍ നിന്നുള്ള കരസേന ജവാനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സൈനികന്‍ ഇന്ത്യന്‍ ആര്‍മിയിലെ ലഡാക് സ്‌കൗട്ട്‌സിലെ ലാന്‍സ് നായിക് ആണെന്ന് സേനാ അധികൃതര്‍ വ്യക്തമാക്കി. സൈനികന്റെ പിതാവ് ഇറാനില്‍ തീര്‍ത്ഥാടനത്തിന് പോയിരുന്നു.

ഇദ്ദേഹം ഫെബ്രുവരി 27 നാണ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് 29 ന് ഇയാളെ ലഡാക് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ക്വാറന്റീനില്‍ പാര്‍പ്പിച്ചിരുന്നു. സൈനികന്റെ പിതാവിന് കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് മുമ്പ് തന്നെ സ്ഥിരീകരിച്ചിരുന്ന പശ്ചാത്തലത്തിൽ ആയിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചതുപ്രവേശിപ്പിച്ചത് . പിതാവില്‍ നിന്നാണ് സൈനികന് കൊറോണ പകര്‍ന്നത്. കോവിഡ് സ്ഥിരീകരിച്ച സൈനികന്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് ഒന്നുവരെ അവധിയിലായിരുന്നു. മാര്‍ച്ച് രണ്ടിനാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.

.

Related Post

കോവിഡ് 19: വിശദ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ കേരള സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പ്

Posted by - Mar 13, 2020, 11:44 am IST 0
കൊറോണ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ മൊബൈല്‍ ആപ്പുകള്‍ വികസിപ്പിച്ചതായി മുഖ്യമന്ത്രി. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ടെക്സ്റ്റ് മെസേജ് രൂപത്തില്‍ സാധാരണ ഫോണുകളില്‍ ലഭിക്കും. ജിഒകെ ഡയറക്‌ട്…

കേരളത്തിൽ 19 പേർക്ക് കോവിഡ് 19 : മുഖ്യമന്ത്രി

Posted by - Mar 13, 2020, 11:39 am IST 0
കേരളത്തിൽ 19 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയതായി രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് വന്നയാൾ…

ഐ പി എൽ മാറ്റിവെക്കണമെന്നു കർണാടക, മാറ്റിവെക്കില്ലന്നു ഗാംഗുലി 

Posted by - Mar 11, 2020, 11:40 am IST 0
കൊറോണ രോഗ ഭീതി പറക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നിർത്തിവെക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കർണാടക സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചു  റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ ഹോം…

ബംഗളൂരുവില്‍ ഗൂഗിള്‍ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു ; സഹപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

Posted by - Mar 13, 2020, 11:29 am IST 0
തങ്ങളുടെ ബെംഗളൂരു ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് കൊറോണ ബാധിച്ചതായി ഗൂഗിള്‍ ഇന്ത്യ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിനുമുമ്ബ് ഏതാനും മണിക്കൂറുകള്‍ ജീവനക്കാരന്‍ ബെംഗളൂരു ഓഫീസിലുണ്ടായിരുന്നുവെന്ന് ഗൂഗിള്‍ ഇന്ത്യ പ്രസ്താവനയില്‍…

കോവിഡ് 19 ഒരു മരണം കൂടി 

Posted by - Mar 17, 2020, 12:27 pm IST 0
മുംബൈ : കോവിഡ് 19 ബാധിച്ച ഒരാൾ കൂടി മുംബൈയിലെ കസ്തൂർബാ ഹോസ്പിറ്റലിൽ  മരണമടഞ്ഞു .  ദുബായിൽ നിന്ന് വന്ന 64 വയസുള്ള വ്യക്തിയാണ്  മരിച്ചത്,  .39…

Leave a comment