കേരളത്തിൽ പുതിയ പിഴയും ശിക്ഷയും നിലവിൽ വരുത്തി കേരള പോലീസ് ആക്ട് ഭേദഗതി ചെയ്തു. ഇനി മുതൽ കൂടുതൽ കാര്യങ്ങൾ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് വരും. ജനങ്ങൾ അബദ്ധത്തിൽ അറിയാതെയോ മനപ്പൂർവ്വം ഒക്കെ ചെയ്യുന്ന നിരവധി കാര്യങ്ങൾ സമൂഹത്തിനെതിരായ ചെറിയ കാര്യങ്ങളാണെങ്കിലും പിഴയടയ്ക്കണം. നിലവിലെ കുറ്റകൃത്യങ്ങളുടെ സംഖ്യകളും കൂട്ടി. ചുരുക്കം പറഞ്ഞാൽ കേരളത്തിൽ കൂടുതൽ പെറ്റി കേസുകൾ വരാൻ പോകുന്നു. പെറ്റി കേസുകളുടെ പെരുമഴക്കാലം ആയിരിക്കും ഇനി ഉണ്ടാവുക. ഇതിലൂടെ സർക്കാരിന് വരുമാനം ഉണ്ടാക്കി നൽകണോ, അതോ നന്നായി ജീവിക്കണോ എന്ന് ജനങ്ങൾക്ക് തീരുമാനിക്കാം. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് 500 മുതൽ 5000 രൂപ വരെയാണ് പിഴ ഈടാക്കുക. ഇതിൽ
1000 രൂപ വരെ പിഴ സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനുമുകളിൽ 5000 രൂപ വരെയുള്ള പിഴ ജില്ലാ പോലീസ് മേധാവിമാർക്കും ഈടാക്കാനാകും. പോലീസിന്റെ ചുമതലയും അധികാരമോ ഏറ്റെടുത്താൽ 500 രൂപ പിഴ ഒടുക്കണം. കൂടാതെ 18 വയസ്സിൽ താഴെയുള്ളവർക്ക് ലഹരിപദാർത്ഥങ്ങളും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ വിൽക്കുകയോ സ്കൂൾ പരിസരത്ത് സൂക്ഷിക്കുകയും ചെയ്താൽ 5000 രൂപ പിഴ. മോട്ടോർ വാഹനം സൂര്യോദയത്തിനും അസ്തമ അരമണിക്കൂർ മുമ്പും ശേഷവും മതിയായ വെളിച്ചം ഇല്ലാതെ കൊണ്ടുപോയാൽ 500 രൂപ ആയിരിക്കും പിഴ. മറ്റൊരു പ്രധാന കാര്യം സോഷ്യൽ മീഡിയ ശല്യക്കാർക്കും ഇനി പിഴ കിട്ടും. മൊബൈൽ ഫോൺ ഉപയോഗിച്ചും ഇൻറർനെറ്റ് ഉപയോഗിച്ചും ഒരാൾക്ക് ശല്യമുണ്ടാക്കിയാൽ 1000 രൂപയായിരിക്കും പിഴ ഈടാക്കുക. അതിനാൽ സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നവർ സൂക്ഷിക്കുക്ക. പോലീസ് ഉദ്യോഗസ്ഥന് തെറ്റായ വിവരം നൽകിയാലും പോലീസ് ഫയർഫോഴ്സ് തുടങ്ങിയ ആവശ്യ സർവീസുകൾക്ക് വ്യാജ സന്ദേശം നൽകുക ചെയ്താലും 5000 രൂപ ആയിരിക്കും പിഴയടക്കേണ്ടി വരിക. കൂടാതെ ഇത്തരം ആവശ്യ സർവീസുകളെയും വഴിതെറ്റിച്ചാലും 5000 രൂപയും പിഴ അടയ്ക്കണം. വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ചടിയിൽ കൂടുതൽ നിൽക്കുന്ന സാധനവുമായി സഞ്ചരിച്ചാൽ 500 രൂപ പിഴയടക്കേണ്ടി വരും. വളർത്തുമൃഗങ്ങൾ മൂലം മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കിയാൽ 500 രൂപ പിഴ അടക്കണം. അതിനാൽ പട്ടിയും പൂച്ചയും ഒക്കെ ഉള്ളവർ സൂക്ഷിക്കുക. വീടുകളിലും മറ്റുള്ളവരുടെ പറമ്പിലും വരെ നിങ്ങളുടെ പട്ടിയും പൂച്ചയും പോയാലും ഈ പിഴ ഈടാക്കം. മറ്റുള്ളവർ മാനനഷ്ടം ഉണ്ടാക്കുന്നതോ, പോസ്റ്റുകൾ പതിച്ചാൽ 1000 രൂപയും പിഴ നൽകണം.
Related Post
പഴനിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ആറ് മലയാളികള്‍ മരിച്ചു
ദിണ്ടിഗല്‍: തമിഴ്നാട്ടിലെ പഴനിയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ(60),ബന്ധു സുരേഷ്…
നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തള്ളി. കേസിനാസ്പദമായ സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന കാരണം…
തുരന്തോ എക്‌സ്പ്രസില്‍ ആയുധധാരികളായ സംഘം യാത്രക്കാരെ കൊള്ളയടിച്ചു
ന്യൂഡല്‍ഹി: ജമ്മു-ഡല്‍ഹി തുരന്തോ എക്‌സ്പ്രസില്‍ ആയുധധാരികളായ സംഘം യാത്രക്കാരെ കൊള്ളയടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെ ഡല്‍ഹിക്കു സമീപം ബദ്‌ലിയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴായിരുന്നു സംഭവം. ആയുധധാരികളായ സംഘം…
കത്വ ബലാല്‍സംഗത്തിന് പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി പീഡനം
ഇന്‍ഡോര്‍: കത്വ ബലാല്‍സംഗത്തിന് പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി എട്ട് മാസം പ്രായമുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും തലയിലും മുറിവേറ്റിട്ടുണ്ടെന്നും ഇന്‍ഡോര്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍…
ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെന്ന് പിസി ജോര്‍ജ്ജ്
കോട്ടയം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെന്ന് പിസി ജോര്‍ജ്ജ്. ജനപക്ഷത്തിന്റെ അഞ്ചുപേര്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. പത്തനംതിട്ടയിലാകും പിസി മത്സരിക്കുക. യുഡിഎഫ് മുന്നണി…