കേരളത്തിൽ പുതിയ പിഴയും ശിക്ഷയും നിലവിൽ വരുത്തി കേരള പോലീസ് ആക്ട് ഭേദഗതി ചെയ്തു. ഇനി മുതൽ കൂടുതൽ കാര്യങ്ങൾ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് വരും. ജനങ്ങൾ അബദ്ധത്തിൽ അറിയാതെയോ മനപ്പൂർവ്വം ഒക്കെ ചെയ്യുന്ന നിരവധി കാര്യങ്ങൾ സമൂഹത്തിനെതിരായ ചെറിയ കാര്യങ്ങളാണെങ്കിലും പിഴയടയ്ക്കണം. നിലവിലെ കുറ്റകൃത്യങ്ങളുടെ സംഖ്യകളും കൂട്ടി. ചുരുക്കം പറഞ്ഞാൽ കേരളത്തിൽ കൂടുതൽ പെറ്റി കേസുകൾ വരാൻ പോകുന്നു. പെറ്റി കേസുകളുടെ പെരുമഴക്കാലം ആയിരിക്കും ഇനി ഉണ്ടാവുക. ഇതിലൂടെ സർക്കാരിന് വരുമാനം ഉണ്ടാക്കി നൽകണോ, അതോ നന്നായി ജീവിക്കണോ എന്ന് ജനങ്ങൾക്ക് തീരുമാനിക്കാം. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് 500 മുതൽ 5000 രൂപ വരെയാണ് പിഴ ഈടാക്കുക. ഇതിൽ
1000 രൂപ വരെ പിഴ സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനുമുകളിൽ 5000 രൂപ വരെയുള്ള പിഴ ജില്ലാ പോലീസ് മേധാവിമാർക്കും ഈടാക്കാനാകും. പോലീസിന്റെ ചുമതലയും അധികാരമോ ഏറ്റെടുത്താൽ 500 രൂപ പിഴ ഒടുക്കണം. കൂടാതെ 18 വയസ്സിൽ താഴെയുള്ളവർക്ക് ലഹരിപദാർത്ഥങ്ങളും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ വിൽക്കുകയോ സ്കൂൾ പരിസരത്ത് സൂക്ഷിക്കുകയും ചെയ്താൽ 5000 രൂപ പിഴ. മോട്ടോർ വാഹനം സൂര്യോദയത്തിനും അസ്തമ അരമണിക്കൂർ മുമ്പും ശേഷവും മതിയായ വെളിച്ചം ഇല്ലാതെ കൊണ്ടുപോയാൽ 500 രൂപ ആയിരിക്കും പിഴ. മറ്റൊരു പ്രധാന കാര്യം സോഷ്യൽ മീഡിയ ശല്യക്കാർക്കും ഇനി പിഴ കിട്ടും. മൊബൈൽ ഫോൺ ഉപയോഗിച്ചും ഇൻറർനെറ്റ് ഉപയോഗിച്ചും ഒരാൾക്ക് ശല്യമുണ്ടാക്കിയാൽ 1000 രൂപയായിരിക്കും പിഴ ഈടാക്കുക. അതിനാൽ സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നവർ സൂക്ഷിക്കുക്ക. പോലീസ് ഉദ്യോഗസ്ഥന് തെറ്റായ വിവരം നൽകിയാലും പോലീസ് ഫയർഫോഴ്സ് തുടങ്ങിയ ആവശ്യ സർവീസുകൾക്ക് വ്യാജ സന്ദേശം നൽകുക ചെയ്താലും 5000 രൂപ ആയിരിക്കും പിഴയടക്കേണ്ടി വരിക. കൂടാതെ ഇത്തരം ആവശ്യ സർവീസുകളെയും വഴിതെറ്റിച്ചാലും 5000 രൂപയും പിഴ അടയ്ക്കണം. വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ചടിയിൽ കൂടുതൽ നിൽക്കുന്ന സാധനവുമായി സഞ്ചരിച്ചാൽ 500 രൂപ പിഴയടക്കേണ്ടി വരും. വളർത്തുമൃഗങ്ങൾ മൂലം മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കിയാൽ 500 രൂപ പിഴ അടക്കണം. അതിനാൽ പട്ടിയും പൂച്ചയും ഒക്കെ ഉള്ളവർ സൂക്ഷിക്കുക. വീടുകളിലും മറ്റുള്ളവരുടെ പറമ്പിലും വരെ നിങ്ങളുടെ പട്ടിയും പൂച്ചയും പോയാലും ഈ പിഴ ഈടാക്കം. മറ്റുള്ളവർ മാനനഷ്ടം ഉണ്ടാക്കുന്നതോ, പോസ്റ്റുകൾ പതിച്ചാൽ 1000 രൂപയും പിഴ നൽകണം.
Related Post
നിറം നല്‍കി കുപ്പായം മാറ്റി ലേഡിസ് കംപാര്‍ട്ടുമെന്‍റുകള്‍ക്ക് ട്രെയിനിലെ മധ്യഭാഗത്തേക്ക് സ്ഥലം മാറ്റം
ലേഡിസ് ഒണ്‍ലി കംപാര്‍ട്ടുമെന്‍റുകള്‍ക്ക് ട്രെയിനിലെ മധ്യഭാഗത്തേക്ക് സ്ഥലം മാറ്റം. നിറം നല്‍കി കുപ്പായം മാറ്റിയാണ് സ്ഥലം മാറ്റം. 2018 സ്ത്രീ സുരക്ഷാവര്‍ഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായി ആണ് റെയില്‍വേയുടെ…
വിദ്യാരംഭം കുറിച്ച് കുട്ടികൾ |
അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ…
യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ്
ന്യൂഡല്‍ഹി: യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ്. എസ്പി തന്നെ അപമാനിച്ചെന്നും ധിക്കാരത്തോടെ പെരുമാറിയെന്നുമാണ് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ പറഞ്ഞത്. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കി.…
മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് അവരെ രാജ്യത്തുനിന്ന് തുരത്തും : ദിലീപ് ഘോഷ്
കൊല്‍ക്കത്ത: അമ്പതുലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് അവരെ രാജ്യത്തുനിന്ന് തുരത്തുമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി. അധ്യക്ഷന്‍ ദിലീപ് ഘോഷ്. പശ്ചിമബെംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പൊതുപരിപാടിയില്‍…
ശബരിമല ദര്‍ശനം നടത്തുന്നതിനായി വൃശ്ചികം ഒന്നിനെത്തുമെന്ന് തൃപ്തി ദേശായി
ന്യൂഡല്‍ഹി: ശബരിമല ദര്‍ശനം നടത്തുന്നതിനായി വൃശ്ചികം ഒന്നിനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. വെള്ളിയാഴ്ച കേരളത്തിലെത്തുന്ന തനിക്കും സംഘത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്നും ശനിയാഴ്ച ക്ഷേത്രദര്‍ശനം…