മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ശക്തമെന്ന് ശിവസേന നേതാവ്.മഹാരാഷ്ട്രയില്‍ ബി.ജെ.പി രാഷ്ട്രപതി ഭരണ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി നേതാവ് നാരായണ റാണെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം.
പവാറിന്റെ നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കാതിരുന്നതും എന്‍സിപി നേതാവിന് അതൃപ്തി ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായ ഭിന്നത തള്ളിയ ശിവസേനയും എന്‍സിപിയും ഭരണം കിട്ടാനായി ബിജെപിയാണിതിന് പിന്നില്ലെന്നും ആരോപിച്ചു. ഭരണകക്ഷികളില്‍ ഭിന്നതയില്ലെന്നും സര്‍ക്കാരിന്റെ സ്ഥിരതയെക്കുറിച്ചു ആശങ്ക ഇല്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വിറ്ററിലൂടെ വ്യക്തമാക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും എന്‍സിപി തലവന്‍ ശരദ് പവാറും കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയായിരുന്നു ശിവസേന നേതാവിന്റെ ട്വീറ്റ്.
Related Post
250 ജലാറ്റിന്‍ സ്റ്റിക്കുകളുമായി യുവാവ് പിടിയില്‍
താനെ: മഹാരാഷ്ട്രയിലെ താനെയില്‍നിന്നും 250 ജലാറ്റിന്‍ സ്റ്റിക്കുകളുമായി യുവാവ് പിടിയില്‍. താനയിലെ മുംബാറയില്നിന്നുമാണ് യുവാവ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ പിടിച്ചെടുത്തത്.…
സൈന്യത്തില്‍ സ്ത്രീകൾക്ക് സ്ഥിരംകമ്മീഷന്‍ പദവി നല്‍കണം- സുപ്രീംകോടതി
ന്യൂഡല്‍ഹി: സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നാവികസേനയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരം കമ്മീഷന്‍…
മുംബൈ കലാസാംസാകാരിക രംഗത്തെ സാരഥി മണിനായർക്കു വിട
അവാർഡ് നിശകളും സംഗീത വേദികളും കൊണ്ട് മുംബൈ കലാസ്വാദകർക്ക് മികച്ച വിരുന്നൊരുക്കിയ തരംഗിണി യുടെ സാരഥി ശ്രി. മണി നായർ (സുരേന്ദ്രൻ നായർ ) അന്തരിച്ചു. മലയാള…
സ്വകാര്യവത്കരണ നീക്കം ശക്തമാക്കി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: സ്വകാര്യവത്കരണ നീക്കം ശക്തമാക്കി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും അടക്കമുള്ളവ സ്വകാര്യ കമ്ബനികളെ ഏല്‍പിക്കുന്നതിനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസും…
പൗരത്വ നിയമത്തെ പിന്തുണച്ച ബിഎസ്പി എംഎല്‍എ രമാബായി പരിഹാറിനെപാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
ലഖ്നൗ: പൗരത്വ നിയമത്തെ പിന്തുണച്ച ബിഎസ്പി എംഎല്‍എ രമാബായി പരിഹാറിനെപാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ബിഎസ്പി അധ്യക്ഷ മായാവതിയാണ് ഇക്കാര്യം അറിയിച്ചത്. ബിഎസ്പി അച്ചടക്കമുള്ള പാര്‍ട്ടിയാണെന്നും അത് തകര്‍ക്കുന്നത്…