മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ശക്തമെന്ന് ശിവസേന നേതാവ്.മഹാരാഷ്ട്രയില്‍ ബി.ജെ.പി രാഷ്ട്രപതി ഭരണ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി നേതാവ് നാരായണ റാണെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം.
പവാറിന്റെ നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കാതിരുന്നതും എന്‍സിപി നേതാവിന് അതൃപ്തി ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായ ഭിന്നത തള്ളിയ ശിവസേനയും എന്‍സിപിയും ഭരണം കിട്ടാനായി ബിജെപിയാണിതിന് പിന്നില്ലെന്നും ആരോപിച്ചു. ഭരണകക്ഷികളില്‍ ഭിന്നതയില്ലെന്നും സര്‍ക്കാരിന്റെ സ്ഥിരതയെക്കുറിച്ചു ആശങ്ക ഇല്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വിറ്ററിലൂടെ വ്യക്തമാക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും എന്‍സിപി തലവന്‍ ശരദ് പവാറും കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയായിരുന്നു ശിവസേന നേതാവിന്റെ ട്വീറ്റ്.
