കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ത്രീകളെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ വിമര്‍ശനവുമായി സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംവരണസീറ്റുകള്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം നീക്കി വച്ചിട്ടില്ലെന്നും ആ ഒരു സാഹചര്യത്തില്‍ പൊതുമണ്ഡലത്തില്‍ സ്ത്രീകളെ മത്സരിപ്പിക്കേണ്ട ആവശ്യമില്ലെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ലീഗ് പോലെയുള്ള ഒരു സംഘടന സ്ത്രീകളെ മത്സരിപ്പിക്കേണ്ടത്, നിര്‍ബന്ധിത സാഹചര്യങ്ങളില്‍ സംവരണ സീറ്റുകളിലാണെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
''പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംവരണ സീറ്റുകളുണ്ട്. അതില്‍ മത്സരിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംവരണസീറ്റുകള്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം നീക്കി വച്ചിട്ടില്ല. ആ ഒരു സാഹചര്യത്തില്‍ പൊതുമണ്ഡലത്തില്‍ സ്ത്രീകളെ മത്സരിപ്പിക്കേണ്ട ആവശ്യമില്ല. മുസ്ലീംസ്ത്രീകളെ സംവരണസീറ്റില്‍ അല്ലാതെ മത്സരിപ്പിക്കാതെയിരിക്കുന്നതാണ് നല്ലത്. പിന്നെയൊരു രാഷ്ട്രീയപാര്‍ട്ടിയാകുമ്പോള്‍ അതിന്റെ തീരുമാനങ്ങള്‍ അവരെടുത്ത് നടപ്പിലാക്കുമ്പോള്‍, അതിന്റെ അനന്തരഫലങ്ങള്‍ സ്വാഭാവികമായും നമുക്ക് കാത്തിരുന്നു കാണാമെന്ന് അല്ലാതെ അവിടെയൊരു എതിര്‍പ്പ് അല്ലെങ്കില്‍ സംഘടനം എന്ന ചര്‍ച്ചകളൊന്നും ഇപ്പം കൊണ്ടുവരേണ്ടതില്ലെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.